petrol

തിരുവനന്തപുരം: ഇന്ധനവില രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ.ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂടിയത്.തിരുവനന്തപുരം ഉൾപ്പടെ സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍ വില 85 രൂപയിലെത്തി.

കൊച്ചിയിൽ ഒരു ലിറ്റര്‍ പെട്രോളിന് 83 രൂപ 66 പൈസയും,ഡീസലിന് 77 രൂപ 74 പൈസയുമാണ് ഇന്നത്തെ വില. നവംബർ 19ന് ശേഷം പെട്രോളിന് 2.40 രൂപയും, ഡീസലിന് 3.36 രൂപയുമാണ് വർദ്ധിച്ചത്.രാജ്യാന്തര ക്രൂഡ് വില കൂടുന്നതാണ് തിരിച്ചടി. ഇന്ത്യ വാങ്ങുന്ന ബ്രെന്റ് ക്രൂഡ് വില ബാരലിന് ഇന്നലെ 1.88 ശതമാനം വർദ്ധിച്ച് 48.18 ഡോളറിലെത്തി. നവംബർ ആദ്യവാരം വില 37 ഡോളറായിരുന്നു .