heavy-rain

ചെന്നൈ: തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളിലും കാവേരി തീരമേഖലകളിലും കനത്ത മഴ. മാന്നാർ ഉൾക്കടലിൽ ന്യൂനമർദ്ദം തുടരുന്നതാണ് മഴ ശക്തമാകാൻ കാരണം. മഴക്കെടുതികളില്‍ ഇരുപതുപേർ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാല്‍ എഴു മരണങ്ങൾ മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ സർക്കാർ സഹായധനം പ്രഖ്യാപിച്ചു. പല പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. ഒന്നരലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. കൊസസ്തല നദിയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് തിരുവള്ളൂര്‍ ജില്ലയില്‍ അധികൃതർ പ്രളയ മുന്നറിയിപ്പ് നല്‍കി.

Tamil Nadu: Parts of Thoothukudi waterlogged following rainfall in the city in the wake of #CycloneBurevi. Visuals from Post And Telegram Colony.

District Collector says, "We have engaged 141 motor pumps &12 sullage tankers through Thoothukudi Corporation to pump out the water" pic.twitter.com/xjBkdgPxJQ

— ANI (@ANI) December 5, 2020

അതേസമയം കേരളത്തിൽ രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം , ആലപ്പുഴ , കോട്ടയം, തൃശ്ശൂർ , പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.