hareesh-peradi

തിരുവനന്തപുരം: രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ (ആർ.ജി.സി.ബി) രണ്ടാം കാമ്പസിന് ആർഎസ്എസ് നേതാവായിരുന്ന എംഎസ് ഗോൾവാൾക്കറുടെ പേര് നൽകാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി നടൻ ഹരീഷ് പേരടി. ഫേസ്ബുക്ക്കുറിപ്പിലൂടെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. 'ആ ഷൂ നക്കിയുടെ പേര് കേരളം ചവറ്റു കൊട്ടയിലേക്ക് എറിയണം...'; എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി (ആർ.ജി.സി.ബി) ആക്കുളത്ത് ആരംഭിക്കുന്ന അത്യാധുനിക രണ്ടാം കാമ്പസ് രാജ്യത്തിന് സമർപ്പിക്കാൻ തയ്യാറായതായി കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹർഷവർദ്ധനാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. ശ്രീ ഗുരുജി മാധവ സദാശിവ ഗോൾവാൾക്കർ നാഷണൽ സെന്റർ ഫോർ കോംപ്ലക്സ് ഡിസീസ് ഇൻ കാൻസർ ആൻഡ് വൈറൽ ഇൻഫെക്‌ഷൻ എന്നാണ് ഇത് അറിയപ്പെടുകയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷവിമശനവുമായി സർക്കാരും യുഡിഎഫുമെല്ലാം രംഗത്തെത്തിയിരുന്നു. നീക്കം ഉപേക്ഷിക്കണമെന്നും, അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച ഏതെങ്കിലും ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേരു നൽകണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഡോ. ഹർഷവർദ്ധന് കത്തയച്ചിട്ടുണ്ട്.