diljith-dosanth

ന്യൂഡൽഹി:കാർഷിക ബില്ലിനെതിരെയുള്ള കർഷകരുടെ സമരം പത്ത് ദിനം പിന്നിട്ടിരിക്കുകയാണ്. ഡൽഹിയിലും അതിർത്തികളിലുമായി നടക്കുന്ന സമരത്തിന് പിന്തുണയുമായി താരങ്ങൾ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കൊടുംതണുപ്പ് വകവയ്ക്കാതെ പ്രതിഷേധിക്കുന്ന കർഷകർക്ക് ശൈത്യകാല വസ്ത്രങ്ങൾ വാങ്ങാൻ ഒരു കോടി രൂപ സംഭാവന ചെയ്തിരിക്കുകയാണ് നടനും ഗായകനുമായ ദിൽജിത് ദോസാഝ്.


കർഷക സമരവുമായി ബന്ധപ്പെട്ട് കങ്കണാ റണാവത്തും ദിൽജിത്തും തമ്മിൽ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ഏറ്റുമുട്ടിയിരുന്നു.തുടർന്ന് ദിൽജിത്ത് ഇന്നലെ ഡൽഹി അതിർത്തിയിലെത്തി കർഷകർക്ക് പിന്തുണ അറിയിച്ചിരുന്നു. അവരുടെ ആവശ്യങ്ങൾ നിറവേറ്റണമെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഒരു കോടി രൂപ സംഭാവന നൽകിയിരിക്കുന്നത്.

Baba Ang Sang Sahai Hove 🙏🏾#FarmersPortest pic.twitter.com/dds8csaLlP

— DILJIT DOSANJH (@diljitdosanjh) December 5, 2020

പഞ്ചാബി ഗായകൻ സിങ്ക ഇൻസ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ദിൽജിത്തിനോട് അദ്ദേഹം നന്ദി പറയുകയും ചെയ്തു. 'നന്ദി സഹോദരാ, കർഷകർക്ക് ശൈത്യകാല വസ്ത്രങ്ങൾ വാങ്ങാനായി നിങ്ങൾ ഒരു കോടി രൂപ നൽകി. പക്ഷേ അത് ആർക്കും അറിയില്ല. പത്ത് രൂപ സംഭാവന ചെയ്യുന്നവർ പോലും എല്ലാം ലോകത്തോട് വിളിച്ചുപറയുമ്പോൾ നിങ്ങൾ എല്ലാം മറച്ചുവച്ചു'-അദ്ദേഹം കുറിച്ചു.

View this post on Instagram

A post shared by DILJIT DOSANJH (@legend_diljitdosanjh)