mt

തലസ്ഥാനത്ത് ആക്കുളത്തെ രാ​ജീ​വ്ഗാ​ന്ധി​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​ബ​യോ​ടെ​ക്‌​നോ​ള​ജി​ ​(​ആ​ർ.​ജി.​സി.​ബി​)​ ​ആ​ക്കു​ള​ത്ത് ​ആ​രം​ഭി​ക്കു​ന്ന​ ​ര​ണ്ടാം​ ​കാ​മ്പ​സി​ന് ​ആ​ർ.​എ​സ്.​എ​സ് ​നേ​താ​വാ​യി​രു​ന്ന​ ​എം.​എ​സ്.​ ​ഗോ​ൾ​വാ​ൾ​ക്ക​റു​ടെ​ ​പേ​ര് ​ന​ൽ​കാ​നു​ള്ള​ ​കേ​ന്ദ്ര​ ​തീ​രു​മാ​ന​ത്തി​നെ​തി​രെ​ ​രംഗത്തെത്തിയ മുഖ്യമന്ത്രി ഉൾപ്പടെയുളളവരെ രൂക്ഷമായി വിമർശിച്ച് ബി ജെ പി നേതാണ് എം ടി രമേശ്. ഫേസ്ബുക്ക് പോസ്റ്റി​ലൂടെയായി​രുന്നു അദ്ദേഹത്തി​ന്റെ വിമർശനം. ​ഗോ​ൾ​വാ​ൾ​ പടുത്തുയർത്തിയ മഹാസംഘ വൃക്ഷത്തിന്റെ തണലിൽ സ്വയം സമർപ്പിച്ച ജീവിക്കുന്ന പ്രധാമന്ത്രി ഭരിക്കുന്ന നാട്ടിൽ ഒരു ശാസ്ത്ര ഗവേഷണ സ്ഥാപനത്തിന്റെ പേരിട്ടതിൽ സഖാക്കൾക്ക് ഇത്ര ഖേദമുണ്ടായിട്ട് കാര്യമില്ല എന്നുപറയുന്ന ഫേസ്ബുക്ക് പോസ്റ്റിൽ എം.എസ്.എസി ബിരുദത്തിന് ശേഷം ശാസ്ത്ര ഗവേഷണം തുടങ്ങിയ ഗുരുജിക്ക് രാജ്യത്തിന്റെ ശാസ്ത്ര പുരോഗതി സംബന്ധിച്ചും വിശാലമായ കാഴ്ചപ്പാടും ഉൾക്കാഴ്ചയും ഉണ്ടായിരുന്നു എന്നും വ്യക്തമാക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മുഖ്യമന്ത്രിയെന്നല്ല ഏത് ദേവേന്ദ്രൻ കോപിച്ചാലും പൂജനീയ ഗുരുജിയുടെ നാമധേയത്തിൽ തന്നെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ രണ്ടാമത്തെ ക്യാമ്പസ് അറിയപ്പെടും. യുഗപുരുഷനായ ഗുരുജിയുടെ പേരുപോലും ഉച്ചരിക്കാൻ അർഹതയില്ലാത്ത പടുപാമര വൃന്ദങ്ങൾ ഓരിയിടട്ടെ, ന്യൂനപക്ഷ വർഗീയതയെ എക്കാലവും താലോലിക്കുന്ന സി.പി.എമ്മിനും കോൺഗ്രസ്സിനും ഗുരുജിയുടെ പേര് കേൾക്കുമ്പോൾ അൽപം വിഷമം കാണും, അത് നല്ല ഉപ്പുംകൂട്ടി കടിച്ച് സഹിക്കുക മാത്രമേ നിവർത്തിയുള്ളു. പൂജനീയ ഗുരുജി പടുത്തുയർത്തിയ മഹാസംഘ വൃക്ഷത്തിന്റെ തണലിൽ സ്വയം സമർപ്പിച്ച് ജീവിക്കുന്ന പ്രധാനമന്ത്രി ഭരിക്കുന്ന നാട്ടിൽ ഒരു ശാസ്ത്ര ഗവേഷണ സ്ഥാപനത്തിന് ഗുരുജിയുടെ പേരിട്ടതിൽ സഖാക്കൾക്ക് ഇത്ര ഖേദമുണ്ടായിട്ട കാര്യമില്ല.എം.എസ്.എസി ബിരുദത്തിന് ശേഷം ശാസ്ത്ര ഗവേഷണം തുടങ്ങിയ ഗുരുജിക്ക് രാജ്യത്തിന്റെ ശാസ്ത്ര പുരോഗതി സംബന്ധിച്ചും വിശാലമായ കാഴ്ചപ്പാടും ഉൾക്കാഴ്ചയും ഉണ്ടായിരുന്നു. അല്ലെങ്കിൽ തന്നെ കോഴിക്കോട്ടെ ഫുട്‌ബോൾ സ്റ്റേഡിയത്തിന് ഇ.എം.എസ്സിന്റെ പേരിട്ടത് നമ്പൂതിരിപ്പാട് ഏത് കപ്പിന് വേണ്ടി കളിക്കളത്തിലിറലിറങ്ങിയതിന്റെ പേരിലാണ്.തന്റെ 34ആം വയസ്സിൽ ആർ എസ് എസ് സർസംഘചാലകായി 33 വർഷത്തോളം ആ പദവിയിലിരുന്ന്, സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ആർ എസ്സിന് ശക്തിപകർന്ന ഗുരുജി പ്രതിസന്ധിഘട്ടങ്ങളിലെല്ലാം പ്രസ്ഥാനത്തിന് കരുത്തായി നിന്നു.ഇക്കാണുന്ന സംഘപ്രസ്ഥാനങ്ങളുടെയെല്ലാം ഉപജ്ഞാതാവും ഗുരുജി തന്നെ.ക്യാമ്പസ് ശ്രീ ഗുരുജി മാധവ് സദാശിവ്യുടെ ആദർശങ്ങൾ അന്നെന്ന പോലെ ഇന്നും പ്രസക്തമാണ്.ഗോൾവാൾക്ക'ർ നാഷണൽ സെന്റർ ഫോർ കോംപ്ലക്സ് ഡിസീസ് ഇൻ ക്യാൻസർ ആൻഡ് വൈറൽ ഇൻഫെക്ഷൻ എന്ന നാമത്തിൽ തന്നെ രണ്ടാമത്തെ ക്യാംപസ് അറിയപ്പെടും. അതിൽ അത്രക്ക് സങ്കടമുള്ളവർ മുഷ്ടി ചുരുട്ടി നാല് മുദ്രാവാക്യം ആകാശത്തേക്ക് വിളിക്ക് ചിലപ്പോൾ മാറുമായിക്കും

മുഖ്യമന്ത്രിയെന്നല്ല ഏത് ദേവേന്ദ്രൻ കോപിച്ചാലും പൂജനീയ ഗുരുജിയുടെ നാമധേയത്തിൽ തന്നെ രാജീവ് ഗാന്ധി സെന്റർ ഫോർ...

Posted by M T Ramesh on Saturday, 5 December 2020