sw

വർക്കല: സി പി എം വിട്ട് ബി ജെ പിയിൽ ചേർന്നയാൾക്ക് വെട്ടേറ്റു. വർക്കല ചെമ്മരുതി പഞ്ചായത്തിലാണ് സംഭവം. 47കാരനായ അനിൽകുമാറിനാണ് വെട്ടേറ്റത്. പാർട്ടി ഓഫീസിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ ചാവടിമുക്കിന് സമീപത്ത് രാത്രി 12 മണിയോടെയായിരുന്നു ആക്രമണമുണ്ടായത്. തലയ്ക്ക് പരിക്കേറ്റ അനിൽകുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അനിലിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ബൈജുവിന് നേരെയും ആക്രമണമുണ്ടായി. ഡി വൈ എഫ്‌ ഐ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനിൽകുമാറിനെ വെട്ടി പരിക്കേൽപ്പിച്ചതെന്ന് ബി ജെ പി ആരോപിച്ചു. സിപിഎം പ്രവർത്തകനായിരുന്ന അനിൽകുമാർ പ്രവാസി ജീവിതം കഴിഞ്ഞു നാട്ടിലെത്തിയശേഷം ബി ജെ പി യിൽ ചേർന്ന് പ്രവർത്തിക്കുകയായിരുന്നു.പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു.