
ന്യൂഡൽഹി: ബി.എം.ഡബ്ള്യുവിന്റെ 2021 ആർ നയൻ ടി ബൈക്ക് വിപണിയിലേക്ക്. സ്‌റ്റാൻഡേർഡ്, പ്യുവർ, സ്‌ക്രാംബ്ളർ, അർബൻ ജി/എസ് വേരിയന്റുകളിൽ ലഭിക്കും. ആൽപൈൻ വൈറ്റ് വിത്ത് ടേപ്പ്, ബ്ളാക്ക്സ്‌റ്റോം മെറ്റാലിക്/റേസിംഗ് റെഡ്, ഗ്രാനൈറ്റ് ഗ്രേ മെറ്റാലിക് മാറ്റ് തുടങ്ങി അത്യാകർഷക നിറഭേദങ്ങളിലും ഗ്രാഫിക്‌സുകളിലുമാണ് ഇവ ഒരുക്കിയിട്ടുള്ളത്.
അത്യാധുനിക എ.ബി.എസ്., ക്ളാസിക് സർക്കുലാർ ഇൻസ്‌ട്രുമെന്റ്, എൽ.ഇ.ഡി ലൈറ്റിംഗ്, യു.എസ്.ബി ചാർജിംഗ് സോക്കറ്റ് എന്നിവ സ്‌റ്റാൻഡേർഡായിരിക്കും. ഡേടൈം റണ്ണിംഗ് ലൈറ്റ്, പാർക്കിംഗ് ലൈറ്റ് എന്നിവയുമുണ്ട്. 2021ൽ ഇന്ത്യയിലെത്തുന്ന ബൈക്കിന് പ്രതീക്ഷിക്കുന്ന വില 17 ലക്ഷം രൂപ.