
ബുചാറസ്റ്റ്: ശൈത്യകാലം ആരംഭിച്ചതോടെ കൊവിഡിന്റെ രണ്ടാം ഘട്ട വ്യാപനമുണ്ടാകുമെന്ന ആശങ്കയിലായിരുന്നു റൊമാനിയക്കാർ. എന്നാൽ, കൊവിഡിനെ സധൈര്യം നേടിരാൻ അവർ പല മാർഗങ്ങളും കണ്ടെത്തി. അതിൽ ആളുകൾക്ക് ഇഷ്ടമായത് 75 സൈസിലുള്ള വിന്റർ ഷൂവാണ്. ഇത്രയും നീളമുള്ള ഷൂ ധരിക്കുന്നതിലൂടെ കൊവിഡിനെ തടയാമെന്നാണ് നിർമ്മാതാക്കളുടെ വാദം.മുൻവശത്ത് നീള്ളമുള്ള ഷൂ ആണിത്. അത് കൊണ്ട് സാമൂഹിക അകലം പാലിക്കാൻ സാധിക്കും. ഇത്തരത്തിലുള്ള ഷൂകൾ മെയ് മുതൽ തന്നെ മാർക്കറ്റിൽ എത്തിച്ചിരുന്നു. ഈ ഷൂ ധരിക്കുന്നവർ മറ്റുള്ളവരിൽ നിന്ന് രണ്ടു മീറ്ററെങ്കിലും ദൂരം നിർബന്ധമായും പാലിക്കേണ്ടി വരും. തണുപ്പുകാലത്തെ പ്രതിരോധിക്കാനും ഈ ഷൂവിന് സാധിക്കും. തുകൽ ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ആളുകൾക്ക് വേണ്ട വലിപ്പത്തിൽ ഷൂ നിർമ്മിച്ച് കൊടുക്കാനാണ് നിർമ്മാതാക്കളുടെ പദ്ധതി.