
വാഷിംഗ്ടൺ: അനധികൃത പാർക്കിംഗ് ചോദ്യം ചെയ്ത വനിതാ പൊലീസ് ഓഫിസർ യുവാവിന്റെ വെടിയേറ്റുമരിച്ചു. വെസ്റ്റ് വെർജീനിയ പൊലീസ് ഓഫിസർ കേസി ജോൺസൺ (28) ആണ് മുഖത്ത് വെടിയേറ്റതിനെ തുടർന്ന് ചികിത്സക്കിടെ മരിച്ചത്.
അനധികൃത പാർക്കിംഗിനെക്കുറിച്ച് ലഭിച്ച പരാതി അന്വേഷിക്കുന്നതിനിടയിലാണ് ജോഷ്വാ ഫിലിപ്പ് (38) എന്നയാൾ കേസിയുടെ മുഖത്തേക്ക് നിറയൊഴിച്ചത്. ഗുരുതര പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കേസിയുടെ വെടിയേറ്റ ഫിലിപ്പും ചികിത്സയിലാണ്.
ആയുധം കൈവശം വെച്ചതിന് ഈ വർഷമാദ്യം ഫിലിപ്പ് അറസ്റ്റിലായിരുന്നു. അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. 2017ൽ സർവീസിൽ ചേർന്ന കേസി 2019ലാണ് പട്രോൾ ഓഫിസറായി ചുമതലയേറ്റത്.