shot-dead

വാ​ഷിം​ഗ്ട​ൺ​:​ ​അ​ന​ധി​കൃ​ത​ ​പാ​ർ​ക്കിം​ഗ്​​ ​ചോ​ദ്യം​ ​ചെ​യ്​​ത​ ​വ​നി​താ​ ​പൊ​ലീ​സ്​​ ​ഓ​ഫി​സ​ർ​ ​യു​വാ​വി​ന്റെ​ ​വെ​ടി​യേ​റ്റു​മ​രി​ച്ചു.​ ​വെ​സ്റ്റ് ​വെ​ർ​ജീ​നി​യ​ ​പൊ​ലീ​സ് ​ഓ​ഫി​സ​ർ​ ​കേ​സി​ ​ജോ​ൺ​സ​ൺ​ ​(28​)​ ​ആ​ണ്​​ ​മു​ഖ​ത്ത്​​ ​വെ​ടി​യേ​റ്റ​തി​നെ​ ​തു​ട​ർ​ന്ന്​​​​ ​ചി​കി​ത്സ​ക്കി​ടെ​ ​മ​രി​ച്ച​ത്.

അ​ന​ധി​കൃ​ത​ ​പാ​ർ​ക്കിം​ഗി​നെ​ക്കു​റി​ച്ച് ​ല​ഭി​ച്ച​ ​പ​രാ​തി​ ​അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ​ജോ​ഷ്വാ​ ​ഫി​ലി​പ്പ് ​(38​)​ ​എ​ന്ന​യാ​ൾ​ ​കേ​സി​യു​ടെ​ ​മു​ഖ​ത്തേ​ക്ക് ​നി​റ​യൊ​ഴി​ച്ച​ത്.​ ​ഗു​രു​ത​ര​ ​പ​രി​ക്കേ​റ്റ​ ​ഇ​വ​രെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.​ ​കേ​സി​യു​ടെ​ ​വെ​ടി​യേ​റ്റ​ ​ഫി​ലി​പ്പും​ ​ചി​കി​ത്സ​യി​ലാ​ണ്.
ആ​യു​ധം​ ​കൈ​വ​ശം​ ​വെച്ച​തി​ന് ​ഈ​ ​വ​ർ​ഷ​മാ​ദ്യം​ ​ഫി​ലി​പ്പ് ​അ​റ​സ്റ്റി​ലാ​യി​രു​ന്നു.​ ​അ​ടു​ത്തി​​​ടെ​യാ​ണ്​​ ​ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്​.​ 2017​ൽ​ ​സ​ർ​വീ​സി​ൽ​ ​ചേ​ർ​ന്ന​ ​കേ​സി​ 2019​ലാ​ണ് ​പ​ട്രോ​ൾ​ ​ഓ​ഫി​സ​റാ​യി​ ​ചു​മ​ത​ല​യേ​റ്റ​ത്.​ ​