gun

വാഷിംഗ്ടൺ: ജയിംസ് ബോണ്ടിന്റെ ആദ്യത്തെ തോക്ക് ലേലത്തിൽ വിറ്റുപോയത് 1.79 കോടി രൂപയ്ക്ക്. കഴിഞ്ഞയിടയ്ക്ക് അന്തരിച്ച ജയിംസ് ബോണ്ട് താരം ഷോൺ കോണറി അഭിനയിച്ച് 1962 ൽ പുറത്തിറങ്ങിയ ആദ്യത്തെ ബോണ്ട് സിനിമയായ ‘ഡോ.നോ’യിൽ ഉപയോഗിച്ച വാൾട്ടർ പിസ്റ്റലാണു ലേലത്തിൽ വിറ്റത്.

ഹോളിവുഡ് ചരിത്രവസ്തുക്കളുടെ ലേലത്തുകയിലെ പുതിയ റെക്കോഡ് ആണിത്. ലേലം നടത്തിയ ജൂലിയൻ ഓക്‌ഷൻസ് ഒരു കോടി രൂപയിൽ താഴെയാണു പ്രതീക്ഷിച്ചിരുന്നത്. ‘ടോപ് ഗൺ’ സിനിമയിൽ ടോം ക്രൂസ് ഉപയോഗിച്ച ഹെൽമറ്റിന് 1.10 കോടി രൂപയും ‘പൾപ് ഫിക്​ഷനി’ൽ ബ്രൂസ് വില്ലിസ് ഉപയോഗിച്ച വാളിന് 26 ലക്ഷം രൂപയും ലേലത്തിൽ ലഭിച്ചു.