vijayashanthi

ഹൈദരാബാദ്: നടി വിജയശാന്തി കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവച്ചു. ഇന്ന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ വിജയശാന്തി ബി.ജെ.പിയിൽ ചേരുമെന്നാണ് റിപ്പോർട്ട്. 2014ലാണ് വിജയശാന്തി കോൺഗ്രസിൽ ചേർന്നത്.

അംഗത്വം സ്വീകരിക്കുന്നതിന് മുമ്പ് വിജയശാന്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. തെലങ്കാന ബി.ജെ.പി അദ്ധ്യക്ഷൻ സഞ്ജയ് കുമാർ ഹൈദരാബാദിൽ നിന്ന് ഡൽഹിക്ക് തിരിച്ചിട്ടുണ്ട്.

ഒക്ടോബറിൽ നടി ഖുഷ്ബുവും കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നിരുന്നു.