
പൂഞ്ച്: പാക് അധിനിവേശ കാശ്‌മീരിൽ നിന്ന് രണ്ടു പെൺകുട്ടികൾ മനഃപൂർവമല്ലാതെ ജമ്മുകാശ്‌മീരിലെ പൂഞ്ച് സെക്ടറിലെ നിയന്ത്രണ രേഖ വഴി ഇന്ത്യൻ പ്രദേശത്തേക്ക് കടന്നു. ഇന്നലെ പുലർച്ചെയാണ് സംഭവം. നിയന്ത്രണരേഖയിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ സൈനികർ പെൺകുട്ടികളെ കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിൽ
തഹസിൽ ഫോർവേഡ് കഹുട്ടയിലെ അബ്ബാസ്‌പൂർ ഗ്രാമത്തിൽ നിന്നുള്ളവരാണ് പെൺകുട്ടികളെന്ന് വ്യക്തമായി. 17കാരിയായ ലൈബ സബെയർ, 13കാരിയായ സന സബെയർ എന്നിവരാണ് അശ്രദ്ധമായി നടക്കുന്നതിനിടെ എന്നിവരാണ് നിയന്ത്രണ രേഖ വഴി കടന്നത്. ഇരുവർക്കും പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയതായും എത്രയും വേഗം നാട്ടിലേക്ക് തിരിച്ചയയ്ക്കാനുള്ള നടപടികൾ ആരംഭിച്ചതായും സേനാവക്താവ് അറിയിച്ചു.