
ലോക്ക്ഡൗൺ കാലത്തെ ബോറടി മാറ്റാൻ കാശ്മീരിലേക്കും മാലിദ്വീപിലേക്കുമൊക്കെ വിനോദയാത്ര പോകുന്ന താരങ്ങളിൽ നിന്നും വ്യത്യസ്തയാണ് മലയാളത്തിന്റെ പ്രിയനടി അനുശ്രീ. തന്റെ സുഹൃത്തുക്കൾക്കൊപ്പം കേരളത്തിൽ തന്നെ അടിച്ചുപൊളിക്കുകയാണ് താരം. തെന്നിന്ത്യയുടെ കാശ്‌മീർ എന്നറിയപ്പെടുന്ന മൂന്നാറിലേക്കാണ് നടി ഇത്തവണ യാത്ര നടത്തിയത്.
മൂന്നാറിലെ വശ്യമനോഹരമായ കാഴ്ചകൾ ആസ്വദിച്ചും കൂട്ടുകാരും മേക്കപ്പ് ആർട്ടിസ്റ്റുമാരുമായ സജിത്ത് ആൻഡ് സുജിത്തിനുമൊപ്പം ട്രെക്കിംഗ് നടത്തിയുമാണ് അനുശ്രീ അവധിക്കാലം അടിപൊളിയാക്കുന്നത്. മൂന്നാറിൽ വച്ച് തന്റെ സുഹൃത്തുക്കൾക്കൊപ്പമെടുത്ത ഏതാനും ചിത്രങ്ങളും സന്തോഷം പകർന്ന നിമിഷങ്ങളെ കുറിച്ചുള്ള ഒരു കുറിപ്പും നടി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കുവച്ചിട്ടുണ്ട്.
'360 ഡിഗ്രി കാഴ്ചപ്പാട് ലഭിക്കാനായി ഇടവേളയെടുക്കുന്നത് എപ്പോഴും ഒരു നല്ല വഴിയാണ്. റിസോർട്ടിലെ കുതിരകളാണ് ഞങ്ങളെക്കാൾ നന്നായി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. പക്ഷെ ഓഫ് റോഡിംഗ് അനുഭവം ഒരു സർപ്രൈസ് തന്നെയായിരുന്നു. അവധിക്കാല സീസൺ ആരംഭിക്കുന്നതേയുള്ളൂ. ഹാപ്പി ഹോളിഡേയ്‌സ്!'-അനുശ്രീ പറയുന്നു.