
വിശാഖപ്പട്ടണം: വിശാഖ പട്ടണത്ത് 12 നക്‌സലുകൾ പൊലീസിന് മുന്നിൽ കീഴടങ്ങി. പീപ്പിൾസ് ലിബറേഷൻ ആർമിയിലെ സജീവ പ്രവർത്തകരായിരുന്നു ഇവർ. ചിന്തപല്ലെ അസി. പൊലിസ് സൂപ്രണ്ടിന് മുന്നിലായിരുന്നു കീഴടങ്ങിയത്. ഗോലികോണ്ട, പത്രുഡിഗുണ്ട അകുലുരു, രാമഗദ്ദ ഗ്രാമവാസികളായ ഇവർ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗ്രാമീണരെ ഒറ്റുകാരെന്ന് മുദ്രകുത്തി കൊലപ്പെടുത്തിയിരുന്നു. ഇവരുടെ ഗ്രാമങ്ങൾ മാവോയിസ്റ്റുകളുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളായിരുന്നു. ചിന്തപ്പള്ളി സബ്ഡിവിഷനിൽ മാവോയിസ്റ്റുകളുടെ ശക്തി കുറയുന്നതിന്റെ സൂചനയാണ് കീഴടങ്ങലെന്നും പൊലീസ് പറഞ്ഞു.