
മുംബയ്: നാലുപതിറ്റാണ്ടായി മറാത്തി, ഹിന്ദി ചലച്ചിത്രമേഖലയിൽ മികച്ച പ്രകടനം കാഴ്ചവച്ച മുതിർന്ന നടൻ രവി പട്‌വർധൻ (84) അന്തരിച്ചു.
ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നു താനെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
200 ഓളം ഹിന്ദി, മറാത്തി സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. തേസാബ്, അങ്കുഷ്, യശ്വന്ത് എ ആശ അസാവ്യ സൺ, അംബർത്ത തുടങ്ങിയവയാണ് ഇരുഭാഷകളിലേയും ശ്രദ്ധേയ ചിത്രങ്ങൾ.
2019ൽ മറാഠി ഷോ അഗബായി സസുബായിലും പങ്കെടുത്തിരുന്നു. ഭാര്യയും രണ്ട് മക്കളും നാലുപേരക്കുട്ടികളുമുണ്ട്.