terrorist-attack

ശ്രീനഗർ: ശ്രീനഗറിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം. ഹവാൽ മേഖലയിലെ സസ്ഗരിപ്പോരയിലുള്ള പൊലീസ് ചെക്ക് പോയിന്റിൽ പൊലീസ്, സി.ആർ.പി.എഫ് സംഘത്തിന് നേരെ ഞായറാഴ്ച രാവിലെയാണ് ഒരു സംഘം ഭീകരർ വെടിവച്ചത്. ആക്രമണത്തിൽ ഒരു പൊലീസുകാരനും ഒരു പ്രദേശവാസിക്കും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്.