india

വിജയമുറപ്പിച്ചത് അവസാന ഓവറിൽ ഹാർദ്ദിക്

പാണ്ഡ്യയുടെ ഇരട്ട സിക്സർ

നടരാജന് രണ്ട് വിക്കറ്റ്

സി​ഡ്നി​ ​:​ ​ഏ​ക​ദി​ന​ ​പ​ര​മ്പ​ര​ ​ന​ഷ്ട​ത്തി​ന് ​ട്വ​ന്റി​-20​ ​ചാ​മ്പ്യ​ൻ​ ​പ​ട്ടം​ ​ത​ട്ടി​യെ​ടു​ത്ത് ​ആസ്ട്രേലിയക്ക് ടീം​ ​ഇ​ന്ത്യ​യു​ടെ​ ​സ്റ്റൈ​ല​ൻ​ ​തി​രി​ച്ച​ടി.​ ​ആ​വേ​ശ​ക്കൊ​ടു​മു​ടി​ ​ക​യ​റി​യ​ ​മ​ത്സ​ര​ത്തി​ൽ​ ​അ​വ​സാ​ന​ ​ഓ​വ​റി​ൽ​ ​ഇ​ര​ട്ട​ ​സി​ക്സു​മാ​യി​ ​ഹാ​ർ​ദ്ദി​ക് ​പാ​ണ്ഡ്യ​യാ​ണ് ​ഇ​ന്ത്യ​യു​ടെ​ ​അ​വി​ശ്വ​സ​നീ​യ​ ​ജ​യ​ത്തി​ൽ​ ​മു​ന്ന​ണി​പ്പോ​രാ​ളി​യാ​യ​ത്.​ ​ആ​ദ്യ​ ​മ​ത്സ​ര​വും​ ​ജ​യി​ച്ച​ ​ഇ​ന്ത്യ​ ​അ​വ​സാ​ന​ ​മ​ത്സ​ര​ത്തി​ന് ​മു​മ്പ് ​ത​ന്നെ​ ​മൂ​ന്ന് ​മ​ത്സ​ര​ങ്ങ​ളു​ൾ​പ്പെ​ട്ട​ ​പ​ര​മ്പ​ര​ 2​-0​ത്തി​ന് ​സ്വ​ന്ത​മാ​ക്കി.
ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ആ​സ്ട്രേ​ലി​യ​ ​നി​ശ്ചി​ത​ 20​ ​ഓ​വ​റി​ൽ​ 194​/5​ ​എ​ന്ന​ ​കൂ​റ്റൻ​ ​വി​ജ​യ​ ​ല​ക്ഷ്യ​മാ​ണ് ​ഇ​ന്ത്യ​യ്ക്ക് ​മു​ന്നി​ൽ​ ​വ​ച്ച​ത്.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ഇ​ന്ത്യ​ ​ര​ണ്ട് ​പ​ന്ത് ​ശേ​ഷി​ക്കെ​ ​വി​ജ​യ​ല​ക്ഷ്യ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു​ ​(195​/4​)​.
ഡാ​നി​യേ​ൽ​ ​സാം​സ് ​എ​റി​ഞ്ഞ​ ​അ​വ​സാ​ന​ ​ഓ​വ​റി​ൽ​ ​ഇ​ന്ത്യ​യ്ക്ക് ​ജ​യി​ക്കാ​ൻ​ 14​ ​റ​ൺ​സാ​യി​രു​ന്നു​ ​വേ​ണ്ടി​യി​രു​ന്ന​ത്.​ ​ആ​ദ്യ​ ​പ​ന്തി​ൽ​ ​പാ​ണ്ഡ്യ​ ​ര​ണ്ട് ​റ​ൺ​സ് ​നേ​ടി.​ ​അ​ടു​ത്ത​ ​പ​ന്ത് ​വൈ​ഡ് ​ലോം​ഗ് ​ഓ​ണി​ന് ​മു​ക​ളി​ലൂ​ടെ​ ​സി​ക്സ് ​പ​റ​ത്തി​ ​പാ​ണ്ഡ്യ​ ​ക​ളി​ ​ഇ​ന്ത്യ​യ്ക്ക് ​അ​നു​കൂ​ല​മാ​ക്കി.
അ​ടു​ത്ത​ ​പ​ന്ത് ​ഡോ​ട്ട് ​ആ​ക്കി​യെ​ങ്കി​ലും​ ​നാ​ലാം​ ​പ​ന്ത് ​ഡീ​പ് ​മി​ഡ് ​വി​ക്ക​റ്റി​ന് ​മു​ക​ളി​ലൂ​ടെ​ ​ഗാ​ല​റി​യി​ലെ​ത്തി​ച്ച് ​പാ​ണ്ഡ്യ​ ​ഇ​ന്ത്യ​യ്ക്ക് ​പ​ര​മ്പ​ര​യും​ ​ജ​യ​വും​ ​സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു.​ ​പ്ര​തി​സ​ന്ധി​ ​ഘ​ട്ട​ത്തി​ലി​റ​ങ്ങി​ 23​ ​പ​ന്തി​ൽ​ ​നി​ന്ന് ​മൂ​ന്ന് ​ഫോ​റും​ 2​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ടെ​ 42​ ​റ​ൺ​സു​മാ​യി​ ​പു​റ​ത്താ​കാ​തെ​ ​നി​ന്ന​ ​പാ​ണ്ഡ്യ​ ​ത​ന്നെ​യാ​ണ് ​ക​ളി​യി​ലെ​ ​കേ​മ​ൻ.​ ​അ​ഞ്ച് ​പ​ന്ത് ​നേ​രി​ട്ട് ​ഒ​ന്ന് ​വീ​തം​ ​ഫോ​റും​ ​സി​ക്സു​മാ​യി​ 12​ ​റ​ൺ​സു​മാ​യി​ ​ശ്രേ​യ​സ് ​അ​യ്യ​ർ​ ​പു​റ​ത്താ​കാ​തെ​ ​നി​ന്നു.​ 16.1​ ​ഓ​വ​റി​ൽ​ 149​/4​ ​എ​ന്ന​ ​നി​ല​യി​ൽ​ ​തോ​ൽ​വി​ ​മു​ന്നി​ൽ​ക്ക​ണ്ട​ ​സ​മ​യ​ത്ത് ​ക്രീ​സി​ൽ​ ​ഒ​ന്നി​ച്ച​ ​പാ​ണ്ഡ്യ​യും​ ​അ​യ്യ​രും​ ​പി​രി​യാ​ത്ത​ ​അ​ഞ്ചാം​ ​വി​ക്ക​റ്റി​ൽ​ 20​ ​പ​ന്തി​ൽ​ 46​ ​റ​ൺ​സെ​ടു​ത്താ​ണ് ​ഇ​ന്ത്യ​യെ​ ​വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്.
അ​വ​സാ​ന​ ​മൂ​ന്ന് ​ഓ​വ​റി​ൽ​ 37​ ​റ​ൺ​സാ​യി​രു​ന്നു​ ​ഇ​ന്ത്യ​യ്ക്ക് ​ജ​യി​ക്കാ​ൻ​ ​വേ​ണ്ടി​യി​രു​ന്ന​ത്.​ ​ആ​ദം​ ​സാം​പ​യെ​റി​ഞ്ഞ​ ​പ​തി​നെ​ട്ടാം​ ​ഓ​വ​റി​ൽ​ ​ശ്രേ​യ​സ​ടി​ച്ച​ ​ഒ​ന്ന് ​വീ​തം​ ​സി​ക്സും​ ​ഫോ​റു​മ​ട​ക്കം​ ​ഇ​ന്ത്യ​യു​ടെ​ ​അ​ക്കൗ​ണ്ടി​ലേ​ക്ക് ​എ​ത്തി​യ​ത് 12​ ​റ​ൺ​സാ​ണ്.​ ​ആ​ൻ​ഡ്രൂ​ ​ടൈ​ ​എ​റി​‍​ഞ്ഞ​ ​അ​ടു​ത്ത​ ​ഓ​വ​റി​ൽ​ ​പാ​ണ്ഡ്യ​ ​നേ​ടി​യ​ ​ര​ണ്ട് ​ഫോ​റ​ട​ക്കം​ ​ഇ​ന്ത്യ​ൻ ​സ്കോ​ർ​ ​ബോ​ർ​ഡി​ലേ​ക്കെ​ത്തി​യ​ത് 11​ ​റ​ൺ​സ്.​ ​തു​ട​ർ​ന്ന് 14​ ​റ​ൺ​സ് ​വേ​ണ്ട​ ​അ​വ​സാ​ന​ ​ഓ​വ​റി​ൽ​ ​ര​ണ്ട് ​സി​ക്സ​ടി​ച്ച് ​പാ​ണ്ഡ്യ​ ​ടീം​ ​ഇ​ന്ത്യ​യു​ടെ​ ​പു​ത്ത​ൻ​ ​ഫി​നി​ഷ​റാ​വു​ക​യാ​യി​രു​ന്നു.
നേ​ര​ത്തേ​ ​ഓ​പ്പ​ണ​ർ​മാ​രാ​യ​ ​രാ​ഹു​ലും​ ​(22​ ​പ​ന്തി​ൽ​ 30​)​​,​​​ ​ശി​ഖ​ർ​ ​ധ​വാ​നും​ ​(​ 36​ ​പ​ന്തി​ൽ​ 52​)​​​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​ ​മി​ക​ച്ച​ ​തു​ട​ക്ക​മാ​ണ് ​ഇ​ന്ത്യ​യ്ക്ക് ​ന​ൽ​കി​യ​ത്.
ക്യാ​പ്ട​ൻ​ ​വി​രാ​ട്കൊ​ഹ്‌​ലി​ 24​ ​പ​ന്തി​ൽ​ ​ര​ണ്ട് ​വീ​തം​ ​സി​ക്സും​ ​ഫോ​റു​മ​ട​ക്കം​ 40​ ​റ​ൺ​സ് ​നേ​ടി.​ ​മ​ല​യാ​ളി​ ​താ​രം​ ​സ​ഞ്ജു​ ​സാം​സ​ണ് ​ഇ​ത്ത​വ​ണ​യും​ ​മി​ക​ച്ച​ ​തു​ട​ക്കം​ ​കി​ട്ടി​യെ​ങ്കി​ലും​ ​വ​ലി​യ​ ​സ്കോ​ർ​ ​ക​ണ്ടെ​ത്താ​നാ​യി​ല്ല.​ ​റ​ൺ​റേ​റ്റു​യ​ർ​ത്തേ​ണ്ട​ ​സ​മ​യ​ത്തെ​ത്തി​യ​ ​സ​ഞ്ജു​ 10​ ​പ​ന്തി​ൽ​ 1​ ​വീ​തം​ ​ഫോ​റും​ ​സി​ക്സു​മാ​യി​ 15​ ​റ​ൺ​സു​മാ​യി​ ​നി​ർ​ണാ​യ​ക​ ​സം​ഭാ​വ​ന​ ​ന​ൽ​കി​യാ​ണ് ​മ​ട​ങ്ങി​യ​ത്.​ ​സ്വെ​പ്സ​ണും​ ​ടൈ​യും​ ​സാം​പ​യും​ ​ഓ​സീ​സി​നാ​യി​ ​ഓ​രോ​ ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്ത്തി.
നേ​ര​ത്തേ​ ​ഫി​ഞ്ചി​ന്റെ​ ​അ​ഭാ​വ​ത്തി​ൽ​ ​ആ​ദ്യ​മാ​യി​ ​ഓ​സീ​സി​ന്റെ​ ​നാ​യ​ക​ ​സ്ഥാ​നം​ ​ഏ​റ്റെടു​ത്ത​ ​മാ​ത്യു​ ​വേ​ഡി​ന്റെ​ ​(32​ ​പ​ന്തി​ൽ​ 58​)​​​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​യും​ ​സ്റ്റീ​വ​ൻ​ ​സ്മി​ത്തി​ന്റെ​ ​(38​ ​പ​ന്തി​ൽ​ 46)​​​ ​ബാ​റ്റിം​ഗു​മാ​ണ് ​ഓ​സീ​സി​ന് ​മി​ക​ച്ച​ ​സ്കോ​ർ​ ​സ​മ്മാ​നി​ച്ച​ത്.​ ​മാ​ത്യു​ ​വേ​ഡ് 10​ ​ഫോ​റും​ 1​ ​സി​ക്സും​ ​നേ​ടി.​ ​മാ​ക്‌​സ്‌​വെ​ൽ​ ​(13​ ​പ​ന്തി​ൽ​ 22​)​​,​​​ ​ഹെ​ൻ​റി​ക്ക​സ് ​(18​ ​പ​ന്തി​ൽ​ 26​)​​,​​​ ​സ്റ്റോ​യി​നി​സ് ​(​പു​റ​ത്താ​കാ​തെ​ 16​ ​)​​​ ​എ​ന്നി​വ​രും​ ​തി​ള​ങ്ങി.​ 4​ ​ഓ​വ​റി​ൽ​ 20​ ​റ​ൺ​സ് ​ന​ൽ​കി​ 2​ ​വി​ക്ക​റ്റ് ​വീ​ഴ്ത്തി​യ​ ​ന​ട​രാ​ജ​ന് ​മാ​ത്ര​മേ​ ​ഇ​ന്ത്യ​ൻ​ ​ബൗളിംഗ് നി​ര​യി​ൽ​ ​തി​ള​ങ്ങാ​നാ​യു​ള്ളൂ.​ ​ക​ഴി​ഞ്ഞ​ ​മ​ത്സ​ര​ത്തി​ലെ​ ​താ​രം​ ​ച​ഹ​ൽ​ ​ഇ​ത്ത​വ​ണ​ 1​ ​വി​ക്കറ്റ് ​വീ​ഴ്‌​ത്തി​യെ​ങ്കി​ലും​ 4​ ​ഓ​വ​റി​ൽ​ 51​ ​റ​ൺ​സ് ​വി​ട്ടു​കൊ​ടു​ത്തു.