theft

തിരുവനന്തപുരം : കാര്യവട്ടം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ വൻ മോഷണം. ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായി പ്രാഥമിക നിഗമനം... കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. ഓഫീസ് മുറിയിലുണ്ടായിരുന്ന ഒരു ലക്ഷത്തിലധികം രൂപയും കാണിക്കവഞ്ചിയിലെ പണവുമാണ് മോഷണം പോയത്.

ക്ഷേത്രം ഓഫീസിന്റെ പൂട്ട് തകർത്ത മോഷ്ടാക്കൾ അലമാരയിലുണ്ടായിരുന്ന ഒരു ലക്ഷത്തിലേറെ രൂപയാണ് മോഷ്ടിച്ചത്. പിന്നാലെ രണ്ട് കാണിക്കവഞ്ചിയും പിക്കാസ് കൊണ്ട് കുത്തിത്തുറന്ന് അതിലെ പണവും കൊണ്ടുപോയി. തെളിവ് പുറത്തുവരാതിരിക്കാൻ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിആറും അടിച്ചുമാറ്റിയാണ് മോഷ്ടാക്കൾ കടന്നുകളഞ്ഞത്. ക്ഷേത്രത്തിന് സമീപത്തുള്ള യുപി സ്കൂളിന്റെ ഓഫീസ് മുറിയും കുത്തി തുറന്നു.

ഇൻഡക്ഷൻ കുക്കറല്ലാതെ മറ്റൊന്നും ഇവിടെ നിന്ന് നഷ്ടപ്പെട്ടിട്ടില്ല. കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.