ldf-candidate

ആലപ്പുഴ: ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ ഇടതുപക്ഷ സ്ഥാനാർഥി കുഴഞ്ഞു വീണു മരിച്ചു. പാരലൽ കോളജ് അധ്യാപകൻ കൂടിയായ ചെട്ടികുളങ്ങര ഈരേഴ തെക്ക് ചെമ്പോലിൽ കെ.മഹാദേവൻപിള്ളയാണ് മരണമടഞ്ഞത്. അദ്ദേഹത്തിന് 60 വയസായിരുന്നു. ഞായറാഴ്ച രാത്രി എട്ടരയോടെ വീട്ടിലിരുന്നു തിങ്കളാഴ്ച വിതരണം ചെയ്യേണ്ട സ്ലിപ്പുകൾ എഴുതുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.