hybri-

സെക്സ് ടോയിയെ വിവാഹം ചെയ്ത ബോഡി ബിൽഡറുടെ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ അതിനെയും വെല്ലുന്ന മറ്റൊരു വാർത്തയാണ് ടെക് ലോകത്തെ അദ്ഭുതപ്പെടുത്തുന്നത്. നിങ്ങളുടെ സങ്കല്പത്തിലെ കാമുകിയേയും സുഹൃത്തിനെയും നിര്‍മിക്കാനുള്ള ആദ്യ ആപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്‌ ഹൈബ്രി എന്ന ടെക് കമ്പനി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഓഗ്‌മെന്റഡ്‌ റിയാലിറ്റിയും വിര്‍ച്ച്വല്‍ റിയാലിറ്റിയും ഉപയോഗിച്ചാണ്‌ ആപ്പ്‌ നിര്‍മിച്ചിരിക്കുന്നത്‌. ഉപയോക്താവുമായി നേരിട്ട് സംവദിക്കുന്ന രീതിയിലുള്ള പങ്കാളിയെ ത്രീഡിയില്‍ നിര്‍മിക്കുന്നതിന് ആപ്പ്‌ വഴി കഴിയും.

ഇഷ്ടമുള്ള വ്യക്തികളുടെ ചിത്രങ്ങള്‍ അപ്‌ലോഡ്‌ ചെയ്‌തു പങ്കാളിയെ നിര്‍മിക്കാം. ടെംപ്ലേറ്റുകൾ വികസിപ്പിച്ച് അവരെ നിര്‍മിക്കാനുള്ള സൗകര്യവുമുണ്ട്‌. ഓഗ്മെന്റഡ്‌ റിയാലിറ്റി, വിര്‍ച്ച്വല്‍ റിയാലിറ്റി എന്നിവ ഉപയോഗിച്ച്‌ ടൈം ട്രാവല്‍ ചെയ്‌ത്‌ മുന്‍കാലത്തേക്ക്‌ എത്താം.
ഫോണിലെ ചിത്രങ്ങളും വീഡിയോകളും ടൈം ട്രാവലിനായി ഉപയോഗിക്കാം. മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളെയാണ്‌ കൂടുതലായി ലക്ഷ്യം വക്കുന്നതെന്ന്‌ ഹൈബ്രിയുടെ സിഇഒ ആയ റിച്ചാര്‍ഡ്‌ ഡോന്‍സി പറഞ്ഞു

വൻ വിലകാരണം ഓഗ്മെന്റഡ്‌ റിയാലിറ്റി ഗ്ലാസുകള്‍ വാങ്ങാൻ കഴിയാത്ത സാധാരണക്കാരായ മൊബൈൽ ഉഫഭോക്താക്കളെയാണ് കമ്പനി ലക്ഷ്യമിടുന്നത്. ലൈംഗിക ആവശ്യങ്ങള്‍ക്കായി ആപ് കൂടുതല്‍ ഉപയോഗിക്കപ്പെടുമെന്നാണ്‌ കരുതുന്നത്. ചിലര്‍ക്ക്‌ ലൈംഗിക പങ്കാളികളെയും മറ്റുള്ളവര്‍ക്ക്‌ സുഹൃത്തിനെയായിരിക്കും വേണ്ടത്‌. ഉപയോക്താക്കള്‍ക്ക്‌ ഇഷ്ടമുള്ളവരുടെ കൂടെ സമയം ചെലവഴിക്കാന്‍ ആപ് സഹായിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.