
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി ഇത്തവണ 51-ലധികം സീറ്റുകൾ നേടുമെന്ന് അവകാശപ്പെട്ട് നടൻ കൃഷ്ണകുമാർ. നേരിട്ട് ഇറങ്ങാൻ സമയമായെന്ന് തോന്നിയതുകൊണ്ടാണ് താനും രംഗത്തു ഇറങ്ങിയത്.. ട്രോളുകളും പരിഹാസവും കാര്യമാക്കുന്നില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.
അതേസമയം ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം സമാപിച്ചു... നാളെ നിശ്ശബ്ദ പ്രചാരണമാണ്.. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ. മറ്റന്നാൾ പോളിംഗ് നടക്കും.