
കൊല്ലം: കൊല്ലത്ത് സി.പി.എം പ്രവര്‍ത്തകനെ കുത്തിക്കൊന്നു. കൊല്ലം മൺറോ തുരുത്ത് സ്വദേശിയായ മണിലാല്‍(50) ആണ് കൊല്ലപ്പെട്ടത്. മണിലാലിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നും കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്നും സി.പി.എം ആരോപിച്ചു.
സംഭവത്തില്‍ പനക്കത്തറ സത്യന്‍, പട്ടംതുരുത്ത് സ്വദേശിയായ തുപ്പാശേരി അശോകന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവസമയത്ത് എൽ.ഡി.എഫ് ബൂത്ത് ഓഫീസിലായിരുന്നു മണിലാൽ എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ സംഭവവുമായി തങ്ങൾക്ക് ബന്ധമില്ലെന്നാണ് ബി.ജെ.പി പ്രതികരിച്ചിരിക്കുന്നത്.
കൊലപാതകത്തിന് പിന്നിൽ വ്യക്തിപരമായ കാരണങ്ങളാണുള്ളതെന്നും പാർട്ടി പറയുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് സംഭവത്തെ സി.പി.എം രാഷ്ട്രീയവത്കരിക്കുകയാണെന്നും ബി.ജെ.പി അഭിപ്രായപ്പെട്ടു. കൊലപാതകത്തിന് പിന്നിലെ കാരണം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.