candy

ബോറടിക്കുമ്പോൾ,​ കൊതി തോന്നുമ്പോൾ ഒക്കെ മിഠായി കഴിച്ച് ഉന്മേഷം വീണ്ടെടുക്കുന്നവരുണ്ട്. ഭക്ഷണം കഴിച്ചാലുടൻ മിഠായി കഴിക്കുന്നവരാണ് മറ്റൊരു കൂട്ടർ. ഒരു മിഠായി കഴിക്കുന്നത് പെട്ടെന്നുള്ള ഊർജ്ജവും ഉന്മേഷവും വർദ്ധിപ്പിച്ചേക്കാം. എന്നാൽ ഓർക്കുക,​ ഈ ശീലം അത്ര നന്നല്ല. മിഠായികളിൽ പഞ്ചസാര, സംസ്‌കരിച്ച കൊഴുപ്പുകൾ, പ്രിസർവേറ്റീവുകൾ, ഫ്‌ലേവർ എൻഹാൻസറുകൾ എന്നിവ കൂടുതലാണ്. ഇത് ജീവിതശൈലീ രോഗങ്ങൾക്കും അമിതവണ്ണത്തിനും കാരണമാകും. രുചി മാത്രം നോക്കി മിഠായികളും ചോക്ളേറ്റുകളും ബേക്കറി പലഹാരങ്ങളും കൂടുതൽ ഉപയോഗിക്കുകയും മറ്റ് പോഷകാംശങ്ങൾ അടങ്ങിയ ആഹാരത്തിന്റെ അളവ് കുറയ്‌ക്കുകയും ചെയ്യുന്നത് ആരോഗ്യകരമായ പോഷകങ്ങൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ നഷ്ടപ്പെടാൻ കാരണമാകും. ഇത് അനാരോഗ്യം ഉണ്ടാക്കും. മൂന്ന് നേരത്തെയും പ്രധാനഭക്ഷണത്തിന് ശേഷം പതിവായി മിഠായികളും ചോക്ളേറ്റും കഴിക്കുന്ന ശീലവും ആരോഗ്യത്തിന് ദോഷം ചെയ്യും.