
ഇടുക്കി: ഇടുക്കി വലിയ തോവാളയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടുപേർ വെട്ടേറ്റ് മരിച്ചു. ജാര്‍ഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ സ്വദേശികളായ ജംഷ് മറാണ്ടി(32), ഷുക്ക് ലാല്‍ മറാണ്ടി(43) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതി ജാര്‍ഖണ്ഡ് ഗോഡ ജില്ലയില്‍പറയ് യാഹല്‍ സ്വദേശി സഞ്ജയ് ബാസ്‌കി(30) യെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഷുക്ക് ലാലിന്റെ ഭാര്യ വാസന്തി തലയ്ക്ക് വെട്ടേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി 10 ഓടെയാണ് സംഭവം. വലിയതോവാള പൊട്ടന്‍കാലായില്‍ ജോര്‍ജിന്റെ തോട്ടത്തിലെ തൊഴിലാളികളാണിവര്‍. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഏലത്തോട്ടത്തിലേക്കു രക്ഷപ്പെട്ട പ്രതിയെ മൂന്നു മണിക്കൂര്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് പിടികൂടിയത്. പ്രതിയെ പിടികൂടുന്നതിനിടെ കട്ടപ്പന ഡി.വൈ.എസ്.പി എന്‍സി രാജ്‌മോഹന് പരിക്കേറ്റു.