pool

ലോകത്തിലെ ഏ​റ്റവും ആഴമേറിയ നീന്തൽക്കുളം പോളണ്ടിൽ തുറന്നു. 27 ഒളിമ്പിക്സ് കുളങ്ങളെക്കാൾ വലിപ്പമുള്ള ഇതിന്റെ ആഴം 148 അടി അഥവാ 45 മീ​റ്ററാണ്. 2.8 ലക്ഷം ചതുരശ്ര അടി വെള്ളമാണ് ഈ കുളത്തിലുള്ളത്. സ്‌കൂബ ഡൈവേഴ്സിനും പോളിഷ് സൈന്യത്തിനും അഗ്നിശമന സേനാ വിഭാഗത്തിനും പൊതുജനങ്ങൾക്കും പരിശീലനത്തിനായി ഈ കുളം ഉപയോഗിക്കാൻ കഴിയും. മായൻ സംസ്‌കാരത്തിന്റെ ശേഷിപ്പുകൾ ഓർമ്മിപ്പിക്കുന്ന ഗുഹകളും കപ്പൽ തകർന്നതിന്റെ മാതൃകകളും വെള്ളത്തിനടിയിൽ ഒരുക്കിയിട്ടുണ്ട്. നീന്തൽകുളത്തിനൊപ്പം റെസ്​റ്റോറന്റുകളും കോൺഫറൻസ് റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. ഇറ്റലിയിലെ മോണ്ടെഗ്റോ​റ്റോയിലെ വൈ 40 ഡീപ് ജോയ് എന്ന 132 അടി ആഴമുള്ള കുളത്തിന്റെ റെക്കാഡാണ് പുതിയ കുളം തകർത്തിരിക്കുന്നത്.