
ഞായറാഴ്ച തിരുവനന്തപുരം കവടിയാർ ഉദയ് പാലസിൽ നടന്ന കേരളകൗമുദി നൈറ്റ് ഒരർത്ഥത്തിൽ കേരളത്തിൽ കലാവേദികൾ തിരിച്ചു വരുന്നതിന്റെ തുടക്കമായിരുന്നു.പൂർണ്ണമായും കൊവിഡ് മാനദണ്ഡം പാലിച്ചു കൊണ്ടുള്ള കലാവിരുന്ന് കലാലോകത്തിന് വൻ പ്രതീക്ഷ പകരുന്നതായി
-------------------------------------------------------------------------------------------------------------------------------------------
" ഒടുവിൽ സ്റ്റേജിലേക്ക് തിരികെയെത്തി.ഹൃദയം ആനന്ദത്താലും ചാരിതാർത്ഥ്യത്താലും തുടിക്കുന്നു.മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം വിർച്വൽ സ്റ്റേജിൽ നിന്ന് യഥാർത്ഥ സ്റ്റേജിൽ പെർഫോമൻസ് നടത്താനായതിന്റെ ആഹ്ളാദം വിലമതിക്കാനാവാത്തതാണ്.അതും ലൈവ് ആയ ഒരു ആഡിയൻസിനു മുന്നിൽ.കൊവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ച് കേരളകൗമുദി നടത്തിയ ലൈവ് ഈവന്റ് പല കാരണങ്ങളാലും പ്രത്യേകതയുള്ളതായിരുന്നു.പ്രകാശപൂർണ്ണമായിരുന്നു."--ഗായകൻ വിധു പ്രതാപ് എഫ്.ബിയിൽ കുറിച്ചത്.
-----------------------------
" ഞാൻ 10 മാസങ്ങൾക്കുശേഷമാണ് ഒരു സ്റ്റേജിൽ കയറുന്നത്.എനിക്കു തോന്നുന്നു കൊവിഡ് കാലത്ത് നിറുത്തി വച്ച സ്റ്റേജ് കലാപരിപാടികൾ ഇനി തുടരാൻ കഴിയുമെന്ന്. കേരളകൗമുദിയോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. ഇങ്ങനെയൊരു തുടക്കം കുറിച്ചതിന്."---ഗായിക റിമി ടോമി
------------------------------------------
കൊവിഡ് കാലത്ത് സ്റ്റേജിൽ കയറാൻ എല്ലാവർക്കും അവസരം നഷ്ടമായിരുന്നു.പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കലാപരിപാടികൾ സുരക്ഷിതമായി നടത്താമെന്ന് കേരളകൗമുദി തെളിയിച്ചിരിക്കുന്നു. അതിന്റെ തെളിവാണ് കേരളകൗമുദി നൈറ്റ്----ഗായകൻ സുദീപ് കുമാർ
--------------------------------------
വിർച്വൽ ആയി എന്ത് ചെയ്താലും സ്റ്റേജിൽ പെർഫോം ചെയ്യുന്നതിന്റെ ഒരു ത്രിൽ ഉണ്ടാവുകയില്ല. നന്ദി കേരളകൗമുദി-----ഗായിക സിതാര കൃഷ്ണകുമാർ