
ന്യൂഡൽഹി: ആഗ്ര മെട്രോ പദ്ധതിയുടെ ആദ്യഘട്ട നിർമാണ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിക്കും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയ്ക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം.മോദി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
At 12 noon tomorrow, 7th December, construction work of the Agra Metro Project will commence. This project is spread across two corridors and will boost ‘Ease of Living’ for the people of Agra as well as benefit tourists who visit this vibrant city. https://t.co/ifMl23WqVY
— Narendra Modi (@narendramodi) December 6, 2020
ആഗ്രയുടെ വികസനത്തിന് മെട്രോ പദ്ധതി വലിയ മുന്നേറ്റമുണ്ടാക്കുമെന്നും, ആഗ്രാ നഗരത്തിലെ ജനങ്ങള്‍ക്കും, വിനോദസഞ്ചാരികള്‍ക്കും ഒരേ സമയം പദ്ധതി പ്രയോജനപ്പെടുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഡിസംബർ ഒന്നിനായിരുന്നു ചടങ്ങ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു.
2022 ഡിസംബറോടെ പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കാനാണ് ഉത്തർപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ (യുപിഎംആർസി) ലക്ഷ്യമിടുന്നത്.ആഗ്ര മെട്രോ റെയിൽ പദ്ധതിയ്ക്ക് ആകെ 8379.62 കോടി രൂപ ചിലവ് വരുമെന്നാണ്അധികൃതർ കണക്കാക്കുന്നത്.
ആകെ 29.4 കി.മീ ദൂരമാണ്പദ്ധതിയ്ക്കുള്ളത്. താജ്മഹല്‍, ആഗ്ര കോട്ട, സിക്കന്ദരാബാദ് എന്നീ പ്രധാന നഗരങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളും, ബസ് സ്റ്റേഷനുകളും ബന്ധിപ്പിച്ചുകൊണ്ടാണ് മെട്രോ സർവീസ്. മെട്രോ പദ്ധതി ആഗ്രയുടെ ഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, ടൂറിസം മേഖലയേയും സഹായിക്കുമെന്ന് ഉത്തർപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ കുമാർ കേശവ് പറഞ്ഞു.