
മേക്കപ്പ് ഇല്ലാതെ പ്രേക്ഷകർക്കു മുന്നിലെത്തുന്ന നടിമാരുടെ എണ്ണം സോഷ്യൽ മീഡിയയിൽ കൂടിക്കൂടി വരികയാണ്. ഏറ്റവുമൊടുവിൽ നടി കനിഹ മേക്കപ്പില്ലാതെ പങ്കു വച്ചിരിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്..
മേക്കപ്പോ, ഡിസൈനർ വസ്ത്രങ്ങളോ ഇല്ലാത്ത ചിത്രങ്ങൾ എന്തുകൊണ്ട് പോസ്റ്റ് ചെയ്യുന്നു എന്ന നിരന്തരമുള്ള ചോദ്യങ്ങളുടെ മറുപടി കൂടിയാണ് ഈ ചിത്രങ്ങളെന്ന് താരം പറയുന്നു.
യഥാർഥത്തിൽ എങ്ങനെയാണോ അങ്ങനെ തന്നെ മറ്റുള്ളവരുടെ മുന്നിലും പ്രത്യക്ഷപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ എല്ലാ കുറവുകളും അംഗീകരിച്ചു കൊണ്ട് സ്വയം മുന്നോട്ടു പോകുന്ന രീതിയാണ് എന്റേത്. സ്വന്തം മുഖമുള്ളപ്പോൾ മേക്കിപ്പട്ട മുഖം കാണിക്കേണ്ട കാര്യമെന്താണ്. എന്റെ യഥാർഥ മുഖം കണ്ട്, അതു മറ്റുള്ളവർക്ക് പ്രപചോദനമാകുന്നുണ്ടെങ്കിൽ അതാണ് സന്തോഷം പകരുന്ന കാര്യം. മാത്രവുമല്ല, നിങ്ങളും മാറിചിന്തിക്കൂവെന്ന് കൂടി താരം പറയുന്നുണ്ട്.