
ബോൾഡ് ആൻഡ് ബ്യൂട്ടിഫുളാണ് നടി പ്രിയാമണി. തന്റെ നിലപാടുകളിലും അത് കാത്തുസൂക്ഷിക്കാൻ താരം ശ്രദ്ധിക്കാറുണ്ട്. അടുത്തിടെ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് താഴെ ഒരു ആരാധകൻ കുറിച്ച ചോദ്യത്തിന് ഏറ്റവും മികച്ച മറുപടി കൊടുത്ത് സോഷ്യൽ മീഡിയയുടെ കൈയടി സ്വന്തമാക്കിയിരിക്കുകയാണ് പ്രിയ.
'രക്ത ചരിത്ര എന്ന സിനിമ കണ്ടത് മുതൽ എനിക്ക് നിങ്ങളെ വളരെ ഇഷ്ടമായിരുന്നു. പക്ഷേ എന്തിനാണ് മുസ്ലീം മതത്തിൽ പെട്ടയാളെ വിവാഹം ചെയ്തത്' എന്നായിരുന്നു അയാൾ ചോദിച്ചത്.
എന്നാൽ അതിന് മറുപടി കൊടുക്കാൻ പ്രിയയും വൈകിയില്ല. താൻ വിവാഹം ചെയ്തത് ഒരു ഇന്ത്യക്കാരനെയാണെന്നായിരുന്നു പ്രിയാമണി നൽകിയ മറുപടി. നടിയുടെ മറുപടിയെ അഭിനന്ദിച്ച് ഒട്ടനവധിപേർ രംഗത്തെത്തി. ഇവന്റ് ഓർഗനൈസറായ മുസ്തഫയാണ് പ്രയാമണിയുടെ ഭർത്താവ്. 2017ലാണ് ഇരുവരും വിവാഹിതരാകുന്നത്.