eee

താറാവുകറി

ചേരുവകൾ

താറാവ് ഇറച്ചി...................രണ്ടു കിലോ

ഇഞ്ചി................ഒരുവലിയ കഷണം

പച്ചമുളക്........നാലെണ്ണം

വെളുത്തുള്ളി..........10 വലിയ അല്ലി

സവാള...........രണ്ടെണ്ണം

തക്കാളി........രണ്ടെണ്ണം

കറിവേപ്പില............ആവശ്യത്തിന്

തേങ്ങാപ്പാൽ...............മുക്കാൽക്കപ്പ്

വെളിച്ചെണ്ണ............ആവശ്യത്തിന്

മഞ്ഞൾപ്പൊടി........ഒരു ടീ.സ്‌പൂൺ

മല്ലിപ്പൊടി................2 ടേ.സ്‌പൂൺ

മുളകുപൊടി......ഒന്നര ടേ.സ്‌പൂൺ

ഗരം മസാല.........ഒന്നര ടേ.സ്‌പൂൺ

ഉപ്പ്........................ആവശ്യത്തിന്

കുരുമുളകുപൊടി.............ഒന്നര ടീ.സ്‌പൂൺ

തയ്യാറാക്കുന്നവിധം

ഒരു കുക്കറിൽ താറാവിറച്ചി എടുത്ത് അതിലേക്ക് കുരുമുളകുപൊടിയും അല്പം മഞ്ഞൾപ്പൊടിയും പകുതി ഇഞ്ചി ചതച്ചതും ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. കുക്കറിൽ ഒരു വിസിൽ വന്നശേഷം ഒഫ് ചെയ്യുക. ചുവട് കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ഇതിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് സവാളയും കറിവേപ്പിലയും ഇട്ട് വഴറ്റുക. ഇതിൽ ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക. മഞ്ഞൾപ്പൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്ത് പൊടിയുടെ പച്ചമണം മാറുന്നതുവരെ ഇളക്കുക. ഇതിലേക്ക് തക്കാളിയും ഗരം മസാലയും ചേർത്ത് യോജിപ്പിക്കുക. വേവിച്ച് വച്ചിരിക്കുന്ന ഇറച്ചി ചേർത്തിളക്കി തിളച്ചുവരുമ്പോൾ തേങ്ങാപ്പാൽ ചേർക്കുക. കറി കുറുകിവരുമ്പോൾ അടുപ്പിൽ നിന്ന് മാറ്റാം.

mm

മിൽക്ക് പേഡ

ചേരുവകൾ

പാൽ............മുക്കാൽക്കപ്പ്

പഞ്ചസാര................അരക്കപ്പ്

പാൽപ്പൊടി.............ഒന്നരക്കപ്പ്

നെയ്യ്.............2 ടീ.സ്‌പൂൺ

തയ്യാറാക്കുന്നവിധം

ചുവട് കട്ടിയുള്ള പാത്രത്തിൽ പാൽ എടുക്കുക. ഇത് ചെറിയ തീയിൽ ചൂടാക്കുക. ഇതിലേക്ക് പഞ്ചസാര ചേർത്തിളക്കുക. പാൽ തിളച്ച് വരുമ്പോൾ പാൽപ്പൊടി ചേർത്തിളക്കുക. പാൽപ്പൊടി ചേർത്തശേഷം കട്ടകെട്ടാതെ ഇളക്കിക്കൊടുക്കുക. പാത്രത്തിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ നെയ് ചേർത്ത് കൊടുക്കുക. ഇത് പാത്രത്തിൽ ഒട്ടിപ്പിടിക്കാതെ വരുന്ന പരുവമാകുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ചെറുതായി തണുത്തശേഷം ഇഷ്‌ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കുക.

m

ഹോം മെയ്ഡ് ചോക്ലേറ്റ്

ചേരുവകൾ

പൊടിച്ച പഞ്ചസാര............ഒരു കപ്പ്

കൊക്കോ പൗഡർ.............മുക്കാൽക്കപ്പ്

മിൽക്ക്പൗഡർ.........കാൽക്കപ്പ്

ബട്ടർ............മുക്കാൽക്കപ്പ്

തയ്യാറാക്കുന്നവിധം

പൊടിച്ച പഞ്ചസാരയും കൊക്കോ പൗഡറും മിൽക്ക് പൗഡറും ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. അടുപ്പിൽ ഒരു ചുവട് കട്ടിയുള്ള പാത്രം വച്ച് അതിലേക്ക് രണ്ടുകപ്പ് വെള്ളം ഒഴിക്കുക. ഇത് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ബൗൾ വച്ച് അതിൽ ബട്ടർ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് തയ്യാറാക്കിവച്ചിരിക്കുന്ന മിക്‌സ് അല്പാല്പമായി ചേർത്തിളക്കുക. ഇത് നന്നായി മിക്‌സ് ആയി വരുമ്പോൾ ചോക്ലേറ്റ് മോൾഡിൽ ഒഴിച്ച് ഫ്രിഡ്‌ജിൽ വച്ച് നന്നായി തണുപ്പിച്ച് ഉപയോഗിക്കാം.