honda

പുതുവർഷത്തെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി ഈ മാസം കാറുകൾക്ക് വൻവിലക്കുറവാണ് ഹോണ്ട പ്രഖ്യാപിച്ചിരിക്കുന്നത്. അമേസ് മുതൽ സിവിക് വരെയുള്ള മോഡലുകൾക്ക് ഇത് ബാധകമാണ്. 15000 മുതൽ രണ്ടരലക്ഷം രൂപ വരെയാണ് വിലക്കുറവ് നൽകുന്നത്. ഹോണ്ട സിവിക്കിനാണ് ഏറ്റവുമധികം ഇളവ് നൽകുന്ന്, 2.5 ലക്ഷം രൂപ വരെ. ഹോണ്ട സിറ്റി, ഹോണ്ട ഡബ്ല്യു ആർ വി, ഹോണ്ട ജാസ് എന്നിവയാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്ന മറ്റു മോഡലുകൾ. ഈ മാസം അവസാനം വരെയോ സ്റ്റോക്ക് തീരുന്നതു വരെയോ ആകും വിലക്കിഴിവ് ലഭ്യമാവുക.