kona

ബാറ്ററി സംബന്ധമായ പ്രശ്‌നത്തെ തുടർന്ന് കോനയുടെ 456 വാഹനങ്ങൾ തിരിച്ചു വിളിക്കാൻ ഒരുങ്ങുകയാണ് ഹ്യുണ്ടായി. പരിശോധനയിൽ തകരാർ കണ്ടെത്തിയാൽ തികച്ചും സൗജന്യമായി തന്നെ പരിഹരിച്ച് വാഹനയുടമയ്‌ക്ക് നൽകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

2019 ഏപ്രിലിനും 2020 ഒക്ടോബറിനും ഇടയിൽ നിർമ്മിച്ച വൈദ്യുത എസ് യു വി വാഹനങ്ങളാണ് തിരിച്ചു വിളിക്കുന്നത്. ഇവയിലെ ഹൈവോൾട്ടേജ് ബാറ്ററിയാണ് പരിശോധനയ്ക്ക് വിധേയമാക്കുക. കഴിഞ്ഞ വർഷം ആഗസ്തിലായിരുന്നു കോന ഇലക്ട്രിക് വിപണയിലെത്തിച്ചത്.