
അശ്വതി: മനസിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഭംഗിയായി നിറവേറും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അപ്രതീക്ഷിത സ്ഥലമാറ്റം പ്രതീക്ഷിക്കാം. വെള്ളിയാഴ്ച ദിവസം അനുകൂലം.
ഭരണി: സാമ്പത്തികനേട്ടം ഉണ്ടാകും. മനസിന് സന്തോഷവും സമാധാനവും ലഭിക്കും. ഇഷ്ടജനങ്ങളുമായി സമ്പർക്കം പുലർത്താൻ സാധിക്കും. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിൽ വിജയസാധ്യത കാണുന്നു. അകന്നുകഴിഞ്ഞിരുന്ന ദമ്പതികൾ തമ്മിൽ ഒന്നിക്കും. ബിസിനസിൽ ധനനഷ്ടത്തിന് സാദ്ധ്യത. ഞായറാഴ്ച അനുകൂല ദിവസം.
കാർത്തിക: ഇടവരാശിക്ക് കർമ്മഗുണവും, സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും വിദേശയാത്രയ്ക്ക് തടസങ്ങൾ ഉണ്ടാകും. വേണ്ടപ്പെട്ടവരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.
രോഹിണി: മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനം എടുക്കും. സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകും. ചൊവ്വാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല. ഞായറാഴ്ച അനുകൂല ദിവസം.
മകയീരം: മാതൃഗുണം ലഭിക്കും. കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. വിവാഹാദി മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. മിഥുനരാശിക്കാർക്ക് ശാരീരിക അസുഖങ്ങൾ വരാം. കുടുംബപരമായി കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. സംസാരത്തിൽ നിയന്ത്രണം പാലിക്കുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
തിരുവാതിര: സന്താന ഗുണം പ്രതീക്ഷിക്കാം. തൊഴിലഭിവൃദ്ധിയ്ക്ക് സാദ്ധ്യത. സാമ്പത്തിക നേട്ടം ലഭിക്കും. ദമ്പതികൾ തമ്മിൽ അഭിപ്രായവ്യത്യാസത്തിന് സാധ്യത. പുതിയ സുഹൃത്ബന്ധം മുഖേന ജീവിതത്തിൽ മാറ്റം ഉണ്ടാകും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികൾ ആവിഷ്കരിക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.
പുണർതം: പിതൃഗുണം ലഭിക്കും. മത്സരപരീക്ഷകളിൽ വിജയിക്കും. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കുക. തൊഴിലവസരങ്ങൾ ലഭിക്കും. ഗൃഹനവീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിട വരും. ചൊവ്വാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.
പൂയം: സാമ്പത്തിക രംഗത്ത് പുരോഗതി ഉണ്ടാകും. മത്സരപരീക്ഷകളിൽ വിജയിക്കും, മാതാവിന് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ആനന്ദപ്രദമായ ജീവിതം പ്രതീക്ഷിക്കാം. സുഹൃത്തുക്കളുമായി ഉല്ലാസയാത്രകളിൽ പങ്കെടുക്കും. കർമ്മരംഗത്ത് പുരോഗതി വരും. ചൊവ്വാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.
ആയില്യം: വിവാഹകാര്യത്തിൽ തീരുമാനം എടുക്കും, സഹോദര ഗുണം ഉണ്ടാകും, തൊഴിൽ മുഖേന ആദായം വർദ്ധിക്കും. സംഗീതം,നാടകം എന്നീ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ധാരാളം അവസരം ലഭിക്കും. വാഹനവ്യവസായികൾക്ക് അനുകൂല സമയം പിതൃഗുണം ലഭിക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.
മകം: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സന്താനങ്ങളെക്കുറിച്ച് മനോവിഷമം ഉണ്ടാകും. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. സഹോദരസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. തിങ്കളാഴ്ച ദിവസം അനുകൂലം.
പൂരം: ഗൃഹോപകരണങ്ങൾ വാങ്ങിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. അപ്രതീക്ഷിതമായി മനഃക്ലേശത്തിന് ഇടയാക്കുന്ന സംഭവങ്ങൾ ഉണ്ടാകും. ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.
ഉത്രം: ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. മനസിന് സന്തോഷവും സമാധാനവും ലഭിക്കും. യാത്രകൾ ആവശ്യമായി വരും. ആഡംബര വസ്തുക്കൾക്കായി പണം ചെലവഴിക്കും. മാദ്ധ്യമ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ ലഭിക്കും. സഹോദരങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടാകും, പിതൃഗുണം ലഭിക്കും.വെള്ളിയാഴ്ച ദിവസം അനുകൂലം.
അത്തം: കർമ്മപുഷ്ടി ലഭിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ആഗ്രഹിക്കുന്ന കാര്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കും. വിദേശത്ത് നിന്നും നാട്ടിൽ വരാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലീകരിക്കും. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം.വെള്ളിയാഴ്ച ദിവസം അനുകൂലം.
ചിത്തിര: കന്നിരാശിക്ക് ഭാഗ്യപുഷ്ടി അനുഭവപ്പെടും.സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. സന്താനങ്ങളാൽ മനഃസന്തോഷം ലഭിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഔദ്യോഗികമായ മേൻമ അനുഭവപ്പെടും. വ്യാഴാഴ്ച ദിവസം അനുകൂലം.
ചോതി: പിതൃ സമ്പത്ത് അനുഭവയോഗത്തിൽ വന്നു ചേരും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം.  സിനിമാ, സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവർ പുതിയ കരാറുകളിൽ ഒപ്പുവയ്ക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.
വിശാഖം: കലാരംഗത്ത് പ്രശസ്തി ലഭിക്കും. സഹോദരങ്ങളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. സന്താനങ്ങളാൽ മനഃസന്തോഷം ലഭിക്കും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കും. സാമ്പത്തിക ഇടപാടിൽ സൂക്ഷിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.
അനിഴം: ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. കുടുംബപരമായി കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. മംഗളകാര്യങ്ങളിൽ പങ്കെടുക്കും. ആരോഗ്യപരമായി ശ്രദ്ധിക്കണം. സഹോദരസ്ഥാനീയർക്ക് രോഗാരിഷ്ടതകൾ ഉണ്ടാകും. വെള്ളിയാഴ്ച ദിവസം അനുകൂലം.
കേട്ട: ദാമ്പത്യ ജീവിതം സംതൃപ്തമായിരിക്കും. ഉദ്യോഗസംബന്ധമായി ദൂരയാത്രകൾ ആവശ്യ മായിവരും. സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. മാതൃഗുണം ഉണ്ടാകും. വെള്ളിയാഴ്ച ദിവസം അനുകൂലം.
മൂലം: സന്താനങ്ങളാൽ മനഃസന്തോഷം ലഭിക്കും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കും. വിവാഹാദി മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സഹോദര സ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. വ്യാഴാഴ്ച ദിവസം അനുകൂലം.
പൂരാടം: സാമ്പത്തികലാഭം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾ പഠന കാര്യത്തിൽ ഉത്സാഹം പ്രകടമാക്കും.കൂട്ടുബിസിനസിൽ ഏർപ്പെട്ടവർക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. പൊതുജനങ്ങളുടെ ഇടയിൽ ആദരവ് വർദ്ധിക്കും. മേലധികാരികളിൽ നിന്നും സൗഹാർദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. തിങ്കളാഴ്ച ദിവസം അനുകൂലം.
ഉത്രാടം: തൊഴിൽ മുഖേന ആദായം വർദ്ധിക്കും. ഉദ്യോഗാർത്ഥികൾക്ക് ടെസ്റ്റിലും ഇന്റവ്യൂവിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാൻ സാധിക്കും. മാതൃഗുണം പ്രതീക്ഷിക്കാം, സന്താനങ്ങളാൽ മനഃസന്തോഷം ഉണ്ടാകും. യാത്രകൾ ഒഴിവാക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.
തിരുവോണം: സന്താന ഗുണം ഉണ്ടാകും. ഉപരിപഠനത്തിന് ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച വിഷയം ലഭിക്കും. സർക്കാർ ജീവനക്കാർക്ക് തടസങ്ങൾ നേരിടും. പിതൃഗുണം ഉണ്ടാകും. വ്യാഴാഴ്ച ദിവസം അനുകൂലം.
അവിട്ടം: വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. സന്താനങ്ങൾ മുഖേന മനഃസമാധാനം കുറയും. അനാവശ്യകാര്യങ്ങളെ കുറിച്ച് ചിന്തിച്ച് വേവലാതിപ്പെടും. മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. സന്താനഗുണം ലഭിക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.
ചതയം: സന്താനഗുണം ലഭിക്കും. അകന്നു നിന്നിരുന്ന ദമ്പതികൾ യോജിക്കും. സാമ്പത്തിക രംഗത്ത് പുരോഗതി ഉണ്ടാകും. ഗൃഹനിർമ്മാണത്തിന് ചെലവുകൾ ഉണ്ടാകും. വ്യാപാര, വ്യവസായ രംഗത്ത് പുരോഗതി ഉണ്ടാകും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ചൊവ്വാഴ്ച ദിവസം അനുകൂലം.
പൂരുരുട്ടാതി: ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. വാക്ക്ചാതുര്യം പ്രകടമാക്കും. മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. അധികം ധനചെലവ് ഉണ്ടാകും. തിങ്കളാഴ്ച ദിവസം അനുകൂലം.
ഉത്രട്ടാതി: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സന്താനങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകും. ഗൃഹാന്തരീക്ഷം പൊതുവേ സംതൃപ്തമായിരിക്കും. ആഡംബര വസ്തുക്കളിൽ താത്പര്യം വർദ്ധിക്കും. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.
രേവതി: ഉന്നതധികാരപ്രാപ്തി കൈവരും. സഹോദരങ്ങളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ഗൃഹാന്തരീക്ഷം പൊതുവേ സംതൃപ്തമായിരിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലയാകും. വെള്ളിയാഴ്ച ദിവസം അനുകൂലം.