ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യക്കാരേറിയതോടെ ഫോക്സ്വാഗണും വൈദ്യുതിയിലോടുന്ന ചെറിയ വാഹനങ്ങൾ നിർമ്മിക്കാൻ ഒരുങ്ങുന്നു. സ്മോൾ ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ എന്ന പേരിലാണ് കമ്പനി വാഹനം നിർമ്മിക്കുക.
സെപ്തംബറിൽ ഫോക്സ്വാഗൻ വിൽപനയ്ക്കെത്തിച്ച വൈദ്യുത കാറായ 'ഐഡി. ത്രീ'യെക്കാളും വിലക്കുറവിൽ ലഭ്യമാക്കാനാണ് ശ്രമം. ജനപ്രിയമോഡലായ പോളോയുടെ രൂപഭാവത്തിലാകും പുതിയ ഇലക്ട്രിക് വാഹനം ലഭ്യമാവുക.