
ഹൈദരാബാദ്: തെലങ്കാനയിലെ മുതിർന്ന കോൺഗ്രസ് നേതാവും എ.ഐ.സി.സി അംഗവും തെലങ്കാന കോൺഗ്രസ് ട്രഷററുമായിരുന്ന ജി.നാരായൺ റെഡ്ഡി പാർട്ടി വിട്ടു. രാജിക്കത്ത് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് അയച്ചിട്ടുണ്ട്. റെഡ്ഡി ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന് പാർട്ടി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
40 വർഷത്തോളം കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്ന റെഡ്ഡി ഗ്രേറ്റർ ഹൈദാരാബാദ് മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ദയനീയ പ്രകടനത്തിനു പിന്നാലെയാണ് പാർട്ടി വിട്ടത്.