
ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകരെ പിന്തുണച്ച് അമേരിക്കയിലെ മിഷിഗണിൽ സിക്ക് വംശജരുൾപ്പെടെ നൂറുകണക്കിന് പേർ പ്രതിഷേധ റാലി നടത്തി. കാന്റൺ ടൗൺഷിപ്പിലെ ഹെറിറ്റേജ് പാർക്കിൽ നടന്ന പരിപാടിയിൽ പലരും കുടുംബസമേതമാണ് എത്തിയത്. 'ഞങ്ങൾ കർഷകർക്കൊപ്പമാണ്, അന്നം തരുന്ന കൈകളിൽ കടിക്കരുത്' -പ്രതിഷേധക്കാർ പറഞ്ഞു.