alia-bhatt

ബാഹുബലി സംവിധായകന്‍ രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ആര്‍ആര്‍ആര്‍' ചിത്രത്തിന്റെ ഷൂട്ടിംഗ് പുനഃരാരംഭിച്ച വിശേഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുത്തന്‍ വിശേഷമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാര്‍ക്കെതിരെ പട പൊരുതിയ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവരുടെ കഥയാണ് ഈ ചിത്രത്തിലൂടെ രാജമൗലി പറയുന്നത്.

രാം ചരണും ജൂനിയര്‍ എന്‍ടിആറുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ ബോളിവുഡ് യുവതാരം ആലിയ ഭട്ട് പ്രവേശിപ്പിച്ചിരിക്കുകയാണെന്ന വിവരമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുവന്നത്. ബാഹുബലിയുടെ വമ്പന്‍ വിജയത്തിനു ശേഷം രാജമൗലി ഒരുക്കുന്ന അടുത്ത ചിത്രത്തിനായി അങ്ങേയറ്റം ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.


ലൊക്കേഷനില്‍ സംവിധായകന്‍ രാജമൌലിക്കൊപ്പം ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ആലിയയുടെ ചിത്രങ്ങള്‍ സമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാണിപ്പോള്‍. അജയ് ദേവ്ഗണും ചിത്രത്തിലൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. 'ആര്‍ആര്‍ആര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂര്‍ണ രൂപം 'രുധിരം രണം രൗദ്രം' എന്നാണ്. വി. വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജര്‍ ജോണ്‍സാണ് ചിത്രത്തില്‍ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴ് നടന്‍ സമുദ്രക്കനിയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.