pilot

ന്യൂഡൽഹി: മിഗ്-29 പരിശീലന വിമാനം തകർന്നുവീണ് കാണാതായ വൈമാനികൻ കമാന്റർ നിശാന്ത് സിംഗിന്റെ മൃതദേഹം നാവിക സേന കണ്ടെത്തി. അപകടത്തിന് ശേഷം 11 ദിവസം കഴിഞ്ഞാണ് കമാന്റർ സിംഗിന്റെ ശരീരം ലഭിച്ചത്. നവംബർ 26ന് പരിശീലന പറക്കലിനിടെ അറേബ്യൻ കടലിലാണ് മിഗ് വിമാനം തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന സഹ വൈമാനികനെ സുരക്ഷാസേന രക്ഷപ്പെടുത്തിയിരുന്നു.

വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയിൽ നിന്നും പരിശീലനത്തിനായി പറന്നുയർന്ന യുദ്ധവിമാനം വൈകാതെ തകർന്നുവീഴുകയായിരുന്നു.