
വാഷിംഗ്ടൺ: സ്മാർട്ട്ഫോൺ ക്യാമറ ഉപയോഗിച്ച് സി.ആർ.ഐ.എസ്.പി.ആർ അടിസ്ഥാനമാക്കിയുള്ള കൊവിഡ് പരിശോധനയ്ക്കുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ചില ശാസ്ത്രജ്ഞർ. ഇതിലൂടെ 30 മിനിട്ടിനുള്ളിൽ കൃത്യമായ ഫലം ലഭിക്കും.
ഈ പരിശോധനയിലൂടെ നൽകുന്ന സാമ്പിളിൽ നിന്നും പോസിറ്റീവായാലും നെഗറ്റീവായാലും എന്ന് അറിയാൻ കഴിയും. ഒപ്പം വൈറസിന്റെ സാന്ദ്രത, വൈറസിന്റെ ലോഡ് എന്നിവയും അറിയാൻ കഴിയുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.
സി.ആർ.ഐ.എസ്.പി.ആർ അടിസ്ഥാനമാക്കിയുള്ള പരിശോധനയെക്കുറിച്ച് ഞങ്ങൾ ആവേശഭരിതരാകാനുള്ള കാരണം, ആവശ്യമുള്ള സമയത്ത് വേഗത്തിലും കൃത്യവുമായ ഫലങ്ങൾ കിട്ടുമെന്നതാണെന്ന് യു.എസിലെ ഗ്ലാഡ്സ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥനായ ജെന്നിഫർ ഡൗഡ്ന പറഞ്ഞു. കൊവിഡ് പരിശോധനയ്ക്ക് പരിമിതികളുള്ള സ്ഥലങ്ങളിൽ ഇത് വളരെ സഹായകമാകും. ഇത് നിലവിൽ വന്നാൽ കൊവിഡ് ടെസ്റ്റിന് നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകും. ജെന്നിഫർ കൂട്ടിചേർത്തു.