radhika


ബോളിവുഡ് താരം രാധിക ആപ്‌തെയുടെ ഹോളിവുഡ് ചിത്രം 'എ കാൾ ടു സ്‌പൈ' ഉടൻ ഇന്ത്യയിൽ റീലീസ് ചെയ്യുമെന്ന് റിപ്പോർട്ട്.
സാറാ മേഗൻ തോമസ് രചിച്ച് ലിഡിയ ഡീൻ പിൽച്ചർ സംവിധാനം ചെയ്യുന്ന അമേരിക്കൻ ചരിത്ര ചിത്രമാണ് ഇത്. ചർച്ചിലിന്റെ സീക്രട്ട് ആർമിയിൽ ചാരന്മാരായി പ്രവർത്തിച്ച മൂന്ന് സ്ത്രീകളുടെ യഥാർത്ഥ കഥയാണ് സിനിമയുടെ ഇതിവൃത്തം. വിർജീനിയ ഹാളായി സാറാ മേഗൻ തോമസ്, നൂർ ഇനയാത്ത് ഖാൻ ആയി രാധിക ആപ്‌തെ, വെരാ അറ്റ്കിൻസായി സ്റ്റാന കാറ്റിക് എന്നിവരാണ് അഭിനയിക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറിനെല്ലാം നിറഞ്ഞ സ്വീകാര്യതയാണ് ലഭിച്ചത്..മലയാളത്തിൽ ഫഹദിന്റെ നായികയായി ഹരം എന്ന ചിത്രത്തിൽ രാധിക ആപ്‌തെ അഭിനയിച്ചിട്ടുണ്ട്.