
വാഷിംഗ്ടൺ: ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലായിരിക്കും പലരും ഒരു വീട് സ്വന്തമാക്കുന്നത്. പുതിയവീട്ടിലേക്ക് താമസം മാറുമ്പോൾ പലരും പലസ്വപ്നങ്ങളും കാണാറുമുണ്ട്. എന്നാൽ ഏറെ ആഗ്രഹിച്ച് വാങ്ങിയ ആ വീട് അന്ധവിശ്വാസങ്ങളുടെ പേരിൽ ഉപേക്ഷിക്കേണ്ടി വന്നാലോ?..അത്തരത്തിലൊരു സംഭവമാണ് അമേരിക്കയിൽ നടന്നത്. പുതിയ വീട്ടിൽ ഒരു പാവയുടെ തല ഭിത്തിയിൽ സിമിന്റിനുള്ളിൽ ഉറപ്പിച്ച നിലയിൽ കണ്ടതോടെ ആഗ്രഹിച്ച് വാങ്ങിയ വീട് ഉപേക്ഷിക്കേണ്ട അവസ്ഥയിലായിരിക്കുകയാണ് ഉടമയായ സ്ത്രീ. ഇവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
ഭിത്തിയിലെ പാവയുടെ ചിത്രങ്ങൾ വ്യാപകമായാണ് പ്രചരിക്കുന്നത്. സ്ത്രീയുടെ സഹോദരിയാണ് ദി ഒൺലി ലിവിംഗ് ഡെഡ് ഗേൾ ഇൻ ന്യൂയോർക്ക് എന്ന ട്വിറ്റർ ഹാൻഡിലിൽ ചിത്രങ്ങൾ പങ്കുവച്ചത്. കൂടാതെ സഹോദരി വീട് ഉപേക്ഷിച്ച കാര്യവും ചിത്രത്തോടൊപ്പമുള്ള കുറിപ്പിൽ പ്രതിപാദിച്ചിട്ടുണ്ട്.ഇതിനെ കുറിച്ച് നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പടുന്നത്. എന്നാൽ വിഷയത്തിൽ നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ എത്തുന്നത്. ടാപ്പിൽ നിന്ന് രക്തം വരുന്നുണ്ടെങ്കിൽ മാത്രം ഭയപ്പെട്ടാൽ മതി എന്നും 60- 70കാലങ്ങളിൽ പാവകളുടെ ഭാഗങ്ങൾ ഭിത്തിയിൽ പതിപ്പിക്കുന്നത് സാധാരണമാണെന്നും തുടങ്ങി നിരവധി കമന്റുകൾ ഇതിൽപ്പെടും.