beg

ന്യൂയോർക്ക്: ലോകം നേരിടുന്ന കൊവിഡിന്റെ പ്രത്യാഘാതങ്ങളിലൊന്ന് വരാൻപോകുന്ന ദരിദ്രരുടെ എണ്ണത്തിലെ വൻ വർദ്ധനവാകുമെന്ന് പഠനം. 2030 ആകുമ്പോഴേക്കും 100കോടിയിലേറെ പേർകൂടി ദാരിദ്രത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് യൂണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാം (യു.എൻ.ഡി.പി) നടത്തിയ പറനത്തിൽ വ്യക്തമാക്കുന്നത്. കൊവിഡ് കാരണം ഉണ്ടായ സാമ്പത്തിക പ്രത്യാഘാതത്തിന്റെ 80ശതമാനം ഒരു ദശാബ്ദം നീണ്ടുനിൽക്കുമെന്നുള്ള ആശങ്കയും യു.എൻ.ഡി.പി പഠനം പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ പൂർത്തിയാക്കാനുള്ള പദ്ധതികൾ മികച്ച രീതിയിൽ നടപ്പാക്കിയാൽ ഈ അവസ്ഥ ഒഴിവാക്കാമെന്നും പഠനം പറയുന്നു.