aries

കൊച്ചി: മിഡിൽ ഈസ്‌റ്റ് ബ്രാൻഡിംഗ് ആൻഡ് മാർക്കറ്റിംഗ് ലീഡർഷിപ്പ് പുരസ്‌കാരം ഏരീസ് ഗ്രൂപ്പിന് ലഭിച്ചു. 'ബെസ്‌റ്റ് ബ്രാൻഡ്" പുരസ്‌കാരമാണ് ഗ്രൂപ്പ് സ്വന്തമാക്കിയത്. അതത് മേഖലയിലെ നൂതന കണ്ടുപിടിത്തങ്ങൾ, വിപണനരംഗത്ത് പുലർത്തുന്ന അസാധാരണ മുന്നേറ്റം, ഉപഭോക്തൃ പരിഗണന, സേവനമൂല്യം എന്നിവ വിലയിരുത്തിയാണ് അവാർഡ്.

പുരസ്‌കാരം ലഭിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനും സി.ഇ.ഒയുമായ ഡോ. സോഹൻ റോയ് പറഞ്ഞു. 23 വർഷം മുമ്പ് ഷാർജ ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച ഗ്രൂപ്പിന് 16 രാജ്യങ്ങളിലായി 60 ഓളം വിവിധ കമ്പനികളും സ്ഥാപനങ്ങളുമുണ്ട്.

മാരിടൈം കൺസൾട്ടൻസി, സർവേ, റോപ്പ് ആക്‌സസ്, ഇന്റീരിയർ, ഗവേഷണം, പരിശീലനം, മീഡിയ, സിനിമ നിർമ്മാണം, ഇവന്റ് മാനേജ്‌മെന്റ്, ടിവി, ടൂറിസം തുടങ്ങിയ വിപുലമായ സേവനശൃംഖലയാണ് ഗ്രൂപ്പിനുള്ളത്. അഞ്ചു മേഖലകളിൽ ലോകത്ത് ഒന്നാമത് ഏരീസ് ഗ്രൂപ്പാണ്. ഇതുവരെ 65,000ഓളം പ്രോജക്‌ടുകളും സ്ഥാപനം പൂർത്തിയാക്കി.