
ഭോപ്പാൽ: ഒറ്റ ദിവസം കൊണ്ട് ലക്ഷപ്രഭുവായി മാറിയിരിക്കുകയാണ് മദ്ധ്യപ്രദേശ് സ്വദേശിയും കർഷകനുമായ ലഖാൻ യാദവ്. പ്രതിമാസം 200 രൂപയ്ക്ക് പാട്ടത്തിന് എടുത്ത ഭൂമി കുഴിച്ചപ്പോൾ അന്ന് ലഖാന് ലഭിച്ചത് വജ്രങ്ങളാണ്.
14.98 കാരറ്റ് ഡയമണ്ടാണ് ലഖന്‍ ലഭിച്ചത്. 60 ലക്ഷ രൂപയ്ക്കാണ് ഇദ്ദേഹം ഇത് ലേലത്തിൽ വിറ്റു.
കുഴിക്കുന്നതിന്റെ ഇടയിൽ ലഭിച്ച കല്ലുകൾക്ക് നല്ല തിളക്കം ഉണ്ടായിരുന്നു. മണൽ തരികളിൽ നിന്നും വ്യത്യസ്തമായിരുന്നു അത്. പൊടി കളഞ്ഞ് കൂടുതൽ മിനുസപ്പെടുത്തി എടുത്തപ്പോൾ കല്ലിന് വല്ലാത്ത തിളക്കം കണ്ടെത്തിയത്. തുടർന്ന് അധികൃതരെ സംഭവം അറിയിക്കുകയായിരുന്നു - ലഖാൻ പറയുന്നു.പന്ന നാഷണൽ പാർക്കിന് വേണ്ടി ഭൂമി നൽകിയ കർഷകനാണ് ലഖാൻ യാദവ്. പിന്നീട് പകരമായി ലഭിച്ച രണ്ടു ഹെക്ടർ സ്ഥലം മാസം 200 രൂപക്ക് പാട്ടത്തിന് എടുത്ത് അദ്ദേഹം കൃഷി ആരംഭിച്ചു. ഡയമണ്ട് വിറ്റത്തിനെ തുടർന്ന് ആദ്യമായി ലഭിച്ച ഒരു ലക്ഷം രൂപയ്ക്ക് ഒരു ബൈക്ക് സ്വന്തമാക്കിയിട്ടുണ്ട് ലഖാൻ.