photo

ലണ്ടൻ: തെക്കുകിഴക്കൻ ഇംഗ്ലണ്ടിൽ വൈദ്യുതി കേബിൾ ഇടുന്നതിനായി മരം മുറിച്ചപ്പോൾ, തടിയിൽ കണ്ടത് അന്യഗ്രഹജീവികൾക്ക് സമാനമായ രൂപം. തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ കെന്റിലുള്ള സ്മാർഡെൻ ഗ്രാമത്തിലാണ് വിചിത്രമായ സംഭവം നടന്നത്. താഴ്ത്തടിയിലെ പാടുകളാണ് പ്രത്യേക രൂപത്തിൽ കണ്ടത്.

വൈദ്യുതി കേബിൾ ഇടുന്നതിന് വേണ്ടി മരംമുറിക്കാനാണ് തൊഴിലാളികൾ ഗ്രാമത്തിലെ വന്യജീവി സങ്കേതത്തിലെത്തിയത്. അന്യഗ്രഹ ജീവികളുടെ രൂപം കണ്ട് പേടിച്ച തൊഴിലാളികൾ ഓടിയെത്തിയത് മരംവെട്ടാൻ നിർദ്ദേശം നൽകിയ ഇയാൻ സ്യൂട്ടേഴ്‌സിന്റെയും റസ്സൽ ഡേവിസിന്റെയും അടുത്തേക്കാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഇവർ ഭയന്നില്ല. ഇവർക്ക് ആശ്ചര്യമാണുണ്ടായത്. നോർവീജിയൻ പെയിന്ററായ എഡ്വാർഡ് മഞ്ചിന്റെ ലോകപ്രശസ്തമായ 'ദി സ്‌ക്രീം' എന്ന പെയിന്റിംഗിനോടു സാദൃശ്യമുള്ള രൂപമാണ് മരത്തിൽ തെളിഞ്ഞു വന്നത്. ചിത്രം കണ്ടതോടെ തൊഴിലാളികളുടെ പേടി ആശ്ചര്യമായി മാറിയിരിക്കുകയാണ്.