
താനെ: പാൽഘർ ആൾക്കൂട്ട കൊലപാതകക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത 47 പേർക്ക് ജാമ്യം അനുവദിച്ച് താനേ കോടതി. ഇവരോട് 15,000 രൂപ കെട്ടിവെക്കാനും കോടതി ആവശ്യപ്പെട്ടു. താനേ ജില്ലാ ജഡ്ജി പി.പി ജാദവാണ് വാദം കേട്ടത്.
2020 ഏപ്രിൽ 16നായിരുന്നു കൊലപാതകം നടന്നത്. അവയവങ്ങൾക്കുവേണ്ടി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരാണെന്ന് ആരോപിച്ച് രണ്ട് സന്യാസിമാരെയും അവരുടെ ഡ്രൈവറേയുമാണ് കൊലപ്പെടുത്തിയത്.