ubi

കൊച്ചി: കോർപ്പറേഷൻ ബാങ്കിന്റെ എല്ലാ ശാഖകളുടെയും യൂണിയൻ ബാങ്കുമായുള്ള ഐ.ടി സംയോജനം പൂർത്തിയായി. ഇതോടെ കോർപ്പറേഷൻ ബാങ്ക് യൂണിയൻ ബാങ്കിൽ ലയിക്കുന്ന നടപടികൾ പൂർണമായെന്ന് ബാങ്ക് വ്യക്തമാക്കി. കോർപ്പറേഷൻ ബാങ്കിന്റെ ഉപഭോക്താക്കളെല്ലാം യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ ഉപഭോക്താക്കളായും മാറി.