
ലണ്ടൻ: ഫൈസറും ബയോൺടെക്കും സംയുക്തമായി വികസിപ്പിച്ച കൊവിഡ് വാക്‌സിന്റെ വിതരണം ബ്രിട്ടൻ ഇന്നാരംഭിക്കും.ഇംഗ്ലണ്ട്, വെയിൽസ്, സ്‌കോട്ട്ലൻഡ് എന്നിവിടങ്ങളിലാണ് ഇന്ന് വിതരണം ആരംഭിക്കുന്നതെന്നാണ് റിപ്പോർട്ട്. വാക്‌സിന്റെ ആദ്യ ഡോസുകൾ വ്യാഴാഴ്ച രാത്രിയോടെ യു.കെയില്‍ എത്തിയെന്നാണ് വിവരം.