
കേപ്ടൗൺ: കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനാൽ ഇംഗ്ലണ്ടിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനം റദ്ദാക്കി.
നേരത്തേ ടീം താമസിച്ച ബയോ സെക്യുർ ഹോട്ടലിൽ വച്ച് ഒരു ദക്ഷിണാഫ്രിക്കൻ താരത്തിനും രണ്ട് ഹോട്ടൽജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മാറ്രിവച്ച ഒന്നാം ഏകദിനം രണ്ട് ഇംഗ്ലണ്ട് താരങ്ങൾ കൂടി കൊവിഡ് പോസിറ്റീവായതോടെ ഉപേക്ഷിച്ചിരുന്നു.തുടർന്നും വീണ്ടും കൊവിഡ് കേസുകൾ ഉണ്ടാകുകയും ബയോ സെക്യുർ സംവിധാനം താറുമാറായി എന്ന വിമർശനമുയരുകയും ചെയ്ത സാഹചര്യത്തിലാണ് പരമ്പര ഉപേക്ഷിച്ചത്.